
വൈഎംസിഎ തിരുവല്ല, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ച് മനോരമ സമ്പാദ്യം സൗജന്യ ഓഹരി-മ്യൂച്വൽ സെമിനാർ നടത്തുന്നു. തിരുവല്ല വൈഎംസിഎ ഹാളിൽ നവംബർ 15ന് വൈകിട്ടു 3 മുതൽ നടക്കും.
മാത്യു ടി. തോമസ് എംഎൽഎ സെമിനാർ ഉദ്ഘാടനംചെയ്യും.
ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈഎംസിഎ പ്രസിഡന്റ് പ്രൊഫ.
കുര്യൻ ജോൺ അധ്യക്ഷത വഹിക്കും. ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി., ജിയോജിത് കോട്ടയം റീജണൽ മാനേജർ മനേഷ് മാത്യു എന്നിവരും പങ്കെടുക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഒരു വർഷം സൗജന്യമായി മനോരമ സമ്പാദ്യം ലഭിക്കും.
ക്വിസ് മത്സരത്തിൽ വിജയികൾക്ക് ജിയോജിത്, മനോരമ ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകും. സൗജന്യ ഡീമാറ്റ് അക്കൗണ്ട് എടുക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും.
അന്വേഷണങ്ങള്‍ക്ക്– 9995800102- ഹേമലേഖ ടി.എസ്., (ജിയോജിത് ബ്രാഞ്ച് മാനേജർ, തിരുവല്ല), 9447456027 (ജോയി ജോൺ, വൈഎംസിഎ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]