![](https://newskerala.net/wp-content/uploads/2024/11/jikku-jibin-1024x533.jpg)
ന്യൂഡൽഹി∙ ഫ്ലിപ്കാർട്ടിലെ ഉൽപന്നങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പഴ്സനലൈസ്ഡ് വിഡിയോകൾ സൃഷ്ടിക്കാൻ മലയാളി സ്റ്റാർട്ടപ് ആയ ‘സ്റ്റോറിബ്രെയിൻ’. പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിനായി ഫ്ലിപ്കാർട് നടത്തുന്ന ലീപ് ഇന്നവേഷൻ നെറ്റ്വർക്കിന്റെ (എഫ്എൽഐഎൻ) ഭാഗമായി ഇക്കൊല്ലം സ്റ്റോറിബ്രെയിൻ അടക്കം 5 സ്റ്റാർട്ടപ്പുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ഞൂറിലേറെ അപേക്ഷകരുണ്ടായിരുന്നു.
തിരുവനന്തപുരം സ്വദേശികളായ ജിക്കു ജോസ്, ജിബിൻ മാത്യു എന്നിവർ ചേർന്ന് 2019ൽ സിംഗപ്പൂരിൽ ആരംഭിച്ച കമ്പനിയാണ് ‘സ്റ്റോറിബ്രെയിൻ’.
വിരസമായ ഇ–കൊമേഴ്സ് പ്രോഡക്ട് പേജുകൾ എഐയുടെ സഹായത്തോടെ വിഡിയോ ജനറേറ്റ് ചെയ്ത് ആകർഷകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ചില സ്ഥലങ്ങളിൽ സ്റ്റോറിബ്രെയ്നിന്റെ സഹായത്തോടെ ഫ്ലിപ്കാർട് പരീക്ഷണം നടത്തുന്നുണ്ട്.
ഓരോ ഉപയോക്താവിന്റെയും വാങ്ങൽ രീതിയും ഹിസ്റ്ററിയും അനുസരിച്ച് വെവ്വേറെ (കസ്റ്റമൈസ്) വിഡിയോ ചെയ്യാനും സ്റ്റോറിബ്രെയ്നിന്റെ ജനറേറ്റീവ് എഐയ്ക്ക് കഴിയും. കഴിഞ്ഞ മാസം സിംഗപ്പൂരിലെ ടോപ് 25 എഐ സ്റ്റാർട്ടപ്പുകളിലൊന്നായി സ്റ്റോറിബ്രെയ്നിനെ ഗൂഗിൾ തിരഞ്ഞെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]