പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് മധ്യേഷ്യൻ രാജ്യമായ കസാക്കിസ്ഥാനുമായുള്ള സഹകരണം ശക്തമാക്കുന്നു.
നിലവിൽ കസാക്കിസ്ഥാനിൽ നിന്നുള്ള മാംസോൽപന്നങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഭക്ഷ്യസംസ്കരണ മേഖലയിൽ സഹകരണം കൂട്ടാനാണ് നീക്കം.
ഇതിന്റെ ഭാഗമായി കസാക്കിസ്ഥാനിൽ നിന്നുള്ള കാർഷികോൽപന്ന കയറ്റുമതി ലുലു വർധിപ്പിക്കും.
കസാക്കിസ്ഥാനിലെ അസ്താനയിൽ പ്രധാനമന്ത്രി ഓൾജാസ് ബെക്റ്റെനോവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കസാക്കിസ്ഥാൻ വ്യാപാര മന്ത്രി അർമാൻ ഷക്കലേവ്, ഇന്ത്യൻ സ്ഥാനപതി വൈ.കെ.
സൈലാസ് തങ്കൽ എന്നിവരുമായും യൂസഫലി ചർച്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ അൽ തയ്യിബ് ഫുഡ് ഇൻഡസ്ട്രീസ് ഡയറക്ടർ റിയാദ് ജബ്ബാർ, ഫെയർ എക്സ്പോർട്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നജിമുദീൻ ഇബ്രാഹിം എന്നിവരും സംബന്ധിച്ചു.
കാർഷിക ഉൽപന്ന കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അഗ്രോ ടെക്നോപാർക്ക്-ലോജിസ്റ്റിക്സ് ഹബ്ബിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം ലുലു സജ്ജമാക്കുമെന്ന് എം.എ.
യൂസഫലി പറഞ്ഞു. കൂടുതൽ പ്രാദേശിക ഉൽപന്നങ്ങൾ സംഭരിക്കാനും ഗൾഫിൽ ഉൾപ്പെടെ വിപണി വ്യാപകമാക്കാനും ഇതു സഹായിക്കും.
കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവും ലുലു ഗ്രൂപ്പിന് എല്ലാ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ 70ലേറെ രാജ്യങ്ങളിലേക്കാണ് കസാക്കിസ്ഥാന്റെ കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി. ഇത് ഇരട്ടിയാക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം.
ലുലുവുമായുള്ള സഹകരണം വലിയ കരുത്താവുമെന്നും ഗവൺമെന്റ് കരുതുന്നു. കഴിഞ്ഞ മേയിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കസാക്കിസ്ഥാൻ സന്ദർശന വേളയിൽ, യൂസഫലിയും കസാക്കിസ്ഥാൻ അധികൃതരുമായി സഹകരണ ചർച്ചകൾ നടത്തിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]