ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബർ 15 തിങ്കളാഴ്ചയാണ്. ഇതുവരെ 5.47 കോടി പേരാണ് റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്.
2 കോടിപ്പേർ ഇനിയും റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. അവസാനിക്കുന്ന മൂന്നു ദിവസത്തിലുള്ളിൽ ഫയലിങ് പൂർത്തിയാക്കാനാകുമോ എന്ന് ആശങ്കയിലാണ് നികുതിദായകരും ടാക്സ് പ്രഫഷണലുകളുമൊക്കെ.
വിവിധങ്ങളായ കാരണങ്ങളാൽ റിട്ടേൺ സമർപ്പിക്കൽ മുടങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്.
റിട്ടേൺ സമർപ്പിക്കുന്ന പ്ലാറ്റ്ഫോമിലെ സാങ്കേതിക പ്രശ്നങ്ങളും ഐടിആർ ഫോമുകൾ വൈകി അവതരിപ്പിച്ചതുമൊക്കെ നികുതിദായകർക്കും പ്രഫഷണലുകൾക്കും റിട്ടേൺ സമർപ്പണം ദുഷ്ക്കരമാക്കി. ഐടിആര്‍ 5,6,7 ഫോമുകൾ ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്.
ഐടിആർ 1,2 ഫോമുകളും വളരെ വൈകിയിരുന്നു.
ആദായ നികുതി പോർട്ടൽ പണിമുടക്കിയതും വാർഷിക വിവര പ്രസ്താവനകൾ രേഖപ്പെടുത്തുന്ന ഫോം 26ASല്‍ വ്യക്തതയില്ലാത്തതും പൊരുത്തക്കേടുകളുമൊക്കെ ഫയലിങ് ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി സെപറ്റംബർ 15 ൽ നിന്ന് ഒക്ടോബറിലേയ്ക്ക് നീട്ടി നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എന്നാൽ കേന്ദ്രപ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എന്തായാലും അവസാനവട്ട
സമർപ്പിക്കലിനു നിൽക്കാതെ കഴിയുന്നതും നേരത്തെ റിട്ടേൺ ഫയൽ ചെയ്യുന്നതാണ് നല്ലതെന്ന് നികുതി പ്രഫഷണലുകൾ ഓര്‍മപ്പെടുത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]