ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടാറ്റാ ക്യാപ്പിറ്റലിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) ഒക്ടോബര്‍ ആദ്യപകുതിയിലേയ്ക്ക് നീട്ടിവച്ചു. ടാറ്റാ ക്യാപ്പിറ്റല്‍ സ്റ്റോക്ക് എസ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ് ബാങ്കാണ് അനുമതി നല്‍കിയത്.
സെപ്റ്റംബര്‍ 30നുള്ളില്‍ എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ടാറ്റാ ക്യാപ്പിറ്റല്‍ മൊത്തം 47.58 കോടി ഓഹരികളാണ് വില്‍ക്കുന്നത്.
21 കോടി പുതിയ ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നിലവിലുള്ള ചില ഓഹരിയുടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി 26.58 കോടി ഓഹരികളുടെ വില്‍പ്പനയും നടത്തും.
200 കോടി ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) ആണ് ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇഷ്യു വില പ്രകാരം 1800 കോടി ഡോളര്‍ ആയിരിക്കും വിപണിമൂല്യം.
ടാറ്റാ സണ്‍സിന്റെ ഉപകമ്പനിയായ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് (എന്‍ബിഎഫ്സി) ടാറ്റാ ക്യാപ്പിറ്റല്‍.
ഓഫർ ഫോർ സെയിൽ വഴി ടാറ്റാ സണ്‍സ് 23 കോടി ഓഹരികളും ഐഎഫ്സി 3.58 കോടി ഓഹരികളും വില്‍ക്കും. ടാറ്റാ കാപിറ്റലിന്റെ 88.6 ശതമാനം ഓഹരികള്‍ ടാറ്റാ സണ്‍സിന്റെ കൈവശമാണുള്ളത്.
‘അപ്പര്‍ ലെയര്‍’ എന്ബിഎഎഫ്സികള് മൂന്ന് വര്‍ഷത്തിനകം ലിസ്റ്റ് ചെയ്തിരിക്കണമെന്ന 2023 ലെ ആർബിഐ നിബന്ധന അനുസരിച്ചാണ് കമ്പനി ലിസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ഹ്യുണ്ടായി മോട്ടോഴ്സ് നടത്തിയ 27,870 കോടി രൂപയുടെ ഐപിഒയ്ക്കു ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന ഏറ്റവും വലിയ ഐപിഒ ആയിരിക്കും ടാറ്റാ ക്യാപ്പിറ്റലിന്റേത്. കമ്പനി പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക മൂലധന അടത്തറി ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]