
ദേശീയതലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില 8 വർഷത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ കേരളത്തിൽ കടകവിരുദ്ധമായി കുത്തനെ കൂടി. രാജ്യത്ത്
ചെയ്തു.
ജൂണിലെ 2.10 ശതമാനത്തിൽ നിന്ന് 2017 ജൂണിനുശേഷമുള്ള ഏറ്റവും താഴ്ചയായ 1.55 ശതമാനമായാണ് കഴിഞ്ഞമാസം രാജ്യത്ത് റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് കുറഞ്ഞതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
നഗരങ്ങളിലെ പണപ്പെരുപ്പം 2.56ൽ നിന്ന് 2.05 ശതമാനത്തിലേക്കും ഗ്രാമങ്ങളിലേത് 1.72ൽ നിന്ന് 1.18 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമായി.
ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ, മുട്ട, പഞ്ചസാര തുടങ്ങിയവയുടെ വിലക്കുറവാണ് കഴിഞ്ഞമാസവും നേട്ടമായത്. ഗതാഗതം, കമ്യൂണിക്കേഷൻ, വിദ്യാഭ്യാസച്ചെലവുകൾ കുറഞ്ഞതും ഗുണം ചെയ്തു.
കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും കഴിഞ്ഞവർഷം ഏറ്റവും ആശങ്കപ്പെടുത്തിയിരുന്ന ഭക്ഷ്യവിലപ്പെരുപ്പം അഥവാ ഫുഡ് ഇൻഫ്ലേഷൻ ജൂണിലെ നെഗറ്റീവ് 1.01 ശതമാനത്തിൽ നിന്ന് ജൂലൈയിൽ നെഗറ്റീവ് 1.76 ശതമാനത്തിലേക്കും ഇടിഞ്ഞു. 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറവാണിത്.
കേരളത്തിന് കനത്ത തിരിച്ചടി
രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും രൂക്ഷമായ സംസ്ഥാനമെന്ന സ്ഥാനമാണ് തുടർച്ചയായ 7-ാം മാസവും കേരളം കൈവശംവച്ചിരിക്കുന്നത്.
ജൂണിലെ 6.71 ശതമാനത്തിൽ നിന്ന് ജൂലൈയിൽ കേരളത്തിലെ പണപ്പെരുപ്പം 8.89 ശതമാനമെന്ന നിരക്കിലേക്ക് കുതിച്ചുകയറി.
∙ വിലക്കയറ്റത്തിൽ രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരിൽ പണപ്പെരുപ്പം 3.77 ശതമാനമാണ്. പഞ്ചാബ് 3.53%, കർണാടക 2.73%, മഹാരാഷ്ട്ര 2.28% എന്നിവയാണ് ആദ്യ 5ലുള്ള മറ്റ് സംസ്ഥാനങ്ങൾ.
∙ അസം നെഗറ്റീവ് 0.61%, ബിഹാർ നെഗറ്റീവ് 0.10%, തെലങ്കാന നെഗറ്റീവ് 0.44%, ഒഡീഷ നെഗറ്റീവ് 0.30%, ഉത്തർപ്രദേശ് 0.05%, ആന്ധ്രാപ്രദേശ് 0.50% എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ.
∙ ഗ്രാമങ്ങളിലെ പണപ്പെരുപ്പമാണ് കേരളത്തിന് കൂടുതൽ തിരിച്ചടിയാകുന്നത്.
ഇതു ജൂണിലെ 7.31ൽ നിന്ന് ജൂലൈയിൽ 10.02 ശതമാനമായി. നഗരങ്ങളിലേത് 5.69ൽ നിന്ന് 6.77 ശതമാനവും.
തുടർച്ചയായ 7-ാം മാസമാണ് കേരളം പണപ്പെരുപ്പത്തിൽ ഒന്നാംസ്ഥാനത്തെത്തുന്നത്? എന്തുകൊണ്ടാണ് കേരളത്തിൽ വിലക്കയറ്റത്തോത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്നുനിൽക്കുന്നത്? പണപ്പെരുപ്പം കുറഞ്ഞാൽ എന്താണ് നേട്ടം? വിശദാംശങ്ങൾ
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]