
ഇന്ത്യയിൽ ഡിമാറ്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം 20 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ബംഗ്ലദേശ്, റഷ്യ, മെക്സിക്കോ, ജപ്പാൻ, ഈജിപ്റ്റ്, ഫിലിപ്പീൻസ്, കോംഗോ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണിത്.
ബ്രസീലിന്റെ ജനസംഖ്യയ്ക്ക് ഏറക്കുറെ ഒപ്പത്തിനൊപ്പവും. ജൂലൈയിലെ കണക്കനുസരിച്ച് 20.21 കോടി ഡിമാറ്റ് അക്കൗണ്ടുടമകൾ ഇന്ത്യയിലുണ്ട്.
ജൂലൈയിൽ മാത്രം പുതുതായി തുറന്നത് 29.8 ലക്ഷം അക്കൗണ്ടുകൾ.
എന്താണ് ഡിമാറ്റ്? എങ്ങനെ തുറക്കാം?
ബാങ്ക് അക്കൗണ്ടിന് സമാനമായ അക്കൗണ്ടാണ് ഡിമാറ്റ് അഥവാ ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട്. എന്നാൽ, പണത്തിനു പകരം ഓഹരി, കടപ്പത്രം (ബോണ്ട്), മ്യൂച്വൽഫണ്ട്, ഇടിഎഫ് എന്നിവയാണ് സൂക്ഷിക്കുന്നതെന്നു മാത്രം.
ഓഹരി വിപണിയിൽ ഇടപെടലുകൾ നടത്തുന്നതിന് ഈ ‘പേപ്പർരഹിത’ (ഇലക്ട്രോണിക് ഫോം) അക്കൗണ്ട് അനിവാര്യമാണ്.
∙ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്എൽ) എന്നിവയിലാണ് ഇടപാടുകാർ ബാങ്കുകൾ അല്ലെങ്കിൽ സ്റ്റോക്ക് ബ്രോക്കർമാർ മുഖേന ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നത്.
∙ സീറോദ, ഗ്രോ, അപ്സ്റ്റോക്സ് തുടങ്ങിയവ ബ്രോക്കിങ് സ്ഥാപനങ്ങളാണ്.
∙ ഇവ മുഖേന വിശദമായ ഫോം പൂരിപ്പിച്ച്, പാൻ, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫൊട്ടോഗ്രാഫ് എന്നിവ നൽകി വിശദമായ ഇ-കെവൈസി സമർപ്പിച്ച് ഡിമാറ്റ് അക്കൗണ്ട് നേടാം.
കേരളത്തിലും നിക്ഷേപകക്കുതിപ്പ്
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) നിന്നുള്ള കണക്കുപ്രകാരം കേരളത്തിൽ നിന്ന് റജിസ്റ്റർ ചെയ്ത ആകെ നിക്ഷേപകരുടെ എണ്ണം ജൂലൈയിൽ 29.26 ലക്ഷത്തിലെത്തി. ജൂണിൽ 28.85 ലക്ഷമായിരുന്നു.
എൻഎസ്ഇയിൽ റജിസ്റ്റർ ചെയ്ത ആകെ നിക്ഷേപകർ 11.5 കോടിയാണ്. ഇതിൽ 2.5 ശതമാനമാണ് കേരളത്തിന്റെ വിഹിതം.
∙ 1.86 കോടിപ്പേരുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
∙ 1.31 കോടിപ്പേരുള്ള ഉത്തർപ്രദേശ് രണ്ടാമതും ഒരു കോടിപ്പേരുമായി ഗുജറാത്ത് മൂന്നാമതുമാണ്.
∙ കേരളം 14-ാം സ്ഥാനത്താണ്.
കേരളത്തിലെ നിക്ഷേപകരിൽ 27.6% പേർ വനിതകളാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]