
എത്ര കിട്ടിയാലും രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകുന്നില്ല, പിന്നല്ലേ മിച്ചം പിടിക്കുന്നതും ഭാവിക്കായി നിക്ഷേപിക്കുന്നതും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്.
എങ്കിൽ അറിയുക, കിട്ടുന്ന പണം ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ തന്നെ നന്നായി ജീവിക്കാനാകും. ഒപ്പം മികച്ച പ്ലാനിങ്ങും ശരിയായ നിക്ഷേപ രീതിയും ഉണ്ടെങ്കിൽ ന്യായമായ ഭാവി ആവശ്യങ്ങൾക്കു പണം സമാഹരിക്കാനും നിങ്ങൾക്കു കഴിയും.
വെറുതെ പറയുന്നതല്ല.
കുഞ്ഞു ജനിക്കുമ്പോൾ മാസം ആയിരം രൂപ വീതം നല്ലൊരു മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ആയി നിക്ഷേപിച്ചാൽ പ്ലസ് ടു കഴിയുമ്പോഴേയ്ക്ക് ഏതാണ്ട് പത്തു ലക്ഷം രൂപ സമാഹരിക്കാം.
പോക്കറ്റിലൊതുങ്ങുന്ന പ്രീമിയത്തിൽ നല്ലൊരു ഫോള്ട്ടർ പോളിസി എടുത്താൽ കുടുംബത്തിലാർക്ക് അസുഖം വന്നാലും ചികിൽസയ്ക്ക് പണത്തിനായി നെട്ടോട്ടം ഓടേണ്ട.
ഇത്തരത്തിൽ കിട്ടുന്ന വരുമാനം കൊണ്ട് നല്ല രീതിയിൽ ജീവിക്കാനും വിവിധ ആവശ്യങ്ങൾക്കായി സമ്പത്ത് സൃഷ്ടിക്കാനും ചെയ്യേണ്ടത് എന്തെല്ലാം എന്നറിയേണ്ടേ? അതിനുള്ള വേദിയാണ് മനോരമ സമ്പാദ്യം ഇൻവെസ്റ്റ്മെന്റ് മീറ്റ്.
കോഴിക്കോട് ഹോട്ടൽ റാവിസ് കടവിൽ ജൂലൈ 17 രാവിലെ 10 മുതൽ 5.30 വരെയാണ് മീറ്റ്.
ശമ്പളവരുമാനക്കാർ, കച്ചവടക്കാർ, ചെറുകിട ഇടത്തരം സംരംഭകർ എന്നിവർക്കു പുറമെ റിട്ടയർ ചെയ്തവർക്കും വീട്ടമ്മമാർക്കും ജോലിക്കോ ബിസിനസിനോ തയ്യാറെടുക്കുന്ന ന്യൂ ജെൻകാർക്കും
.
ഓഹരിയും മ്യൂച്വൽ ഫണ്ടും ഇൻഷൂറൻസും
ഫിനാൻഷ്യൽ പ്ലാനിങ്, ഓഹരി, മ്യൂച്വൽ ഫണ്ട് അടക്കമുള്ള നിക്ഷേപ പദ്ധതികൾ, ഇൻഷൂറൻസ്, ഇൻകം ടാക്സ് തുടങ്ങി നിങ്ങളുടെ പഴ്സനൽ ഫിനാൻസുമായി ബന്ധപ്പെട്ട
ഏഴ് വിഷയങ്ങളെ കുറിച്ച് വിദദ്ധർ സമഗ്രമായ ക്ലാസുകളെടുക്കും. തുടർന്ന് നിങ്ങളുടെ സംശയങ്ങൾക്ക് ഇവരിൽ നിന്ന് മറുപടി തേടാനും അവസരം ഉണ്ടാകും.
1.
സാമ്പത്തിക ഭദ്രത –ചെറു ചുവടുകളിലൂടെ – ഉത്തര രാമകൃഷ്ണൻ, സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, അർത്ഥ ഫിനാൻഷ്യൽ സർവീസസ്
2. മ്യൂച്വൽ ഫണ്ടിലൂടെ നേടാം ഏതു ലക്ഷ്യങ്ങൾക്കുമുള്ള പണം – സന്ദീപ് സുന്ദർ, എച്ച് ഡിഎഫ്സി മ്യൂച്വൽ ഫണ്ട്,
3.
ഇൻകം ടാക്സ് പ്ലാൻ – ന്യൂ റെജിമിൽ സി എ സുബിൻ വിആർ, ചാർട്ടേർഡ് അക്കൗണ്ടൻറ്
4. ഫിനാഷ്യൽ ഇമ്യുണിറ്റി നേടാം ഈ പോളിസികളിലൂടെ – നോബി.
എം. തോമസ്, അഹല്യ ഇൻഷൂറൻസ് ബ്രോക്കേഴ്സ്
5.
തട്ടിപ്പുകളും കെണികളും : എങ്ങനെ രക്ഷ നേടാം – ബീരജ് കെ. സൈബർ ക്രൈം പോലീസ് കോഴിക്കോട്
6.
വിപണി ചാഞ്ചാട്ടത്തിലും നിങ്ങൾക്ക് സമ്പത്ത് സൃഷ്ടിക്കാം – പ്രിൻസ് ജോർജ്, ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്
7. തെറ്റുകൾ ഒഴിവാക്കാം, മണി മാനേജ്മെന്റും നിക്ഷേപവും മികച്ചതാക്കാം
രുചിയേറിയ ഭക്ഷണം അടക്കമുള്ള മീറ്റിൽ പങ്കെടുക്കുന്നതിന് 2000 രൂപയാണ് ഫീസ്.
ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്ക് 1500 രൂപ ഏർലി ബേർഡ് ഓഫറുണ്ട്. ഒപ്പം ഒരു വർഷത്തേയ്ക്ക് സമ്പാദ്യം മാസിക സൗജന്യമായി ലഭിക്കും.
അഹല്യ ഫിൻ ഫോറക്സ് ആണ് മീറ്റിന്റെ മുഖ്യ പ്രായോജകർ. സഹപ്രയോജകർ എച്ച് ഡി എഫ് സി മ്യൂച്വൽ ഫണ്ടും അസോസിയേറ്റ് സ്പോൺസർ ഡിബിഎഫ് എസും ആണ്.
ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ ഫോണിൽ(7012667063, 73566 0692) ബന്ധപ്പെടുകയോ ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]