
ന്യൂഡൽഹി∙ 3,000 രൂപയ്ക്കു മുകളിലുള്ള അധികചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ചുമത്തുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതിസൃഷ്ടിക്കും. യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഈടാക്കുന്നതാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്. നിലവിൽ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഇല്ല. ഇക്കാരണത്താൽ യുപിഐ ഇടപാട് സ്വീകരിക്കുന്നതിന് വ്യാപാരികൾ അധികചാർജ് നൽകേണ്ടതില്ല. എംഡിആർ വന്നാൽ ഈ ബാധ്യത ക്രമേണ ഉപയോക്താക്കളിലേക്കുമെത്താം.
ഉയർന്ന തുകയുടെ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തണമെന്ന് യുപിഐ കമ്പനികളും ബാങ്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.
10% വരെ ഇടിഞ്ഞ് പേയ്ടിഎം ഓഹരി
യുപിഐ ഇടപാടുകൾക്ക് അധികചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഈടാക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രം തള്ളിയ പശ്ചാത്തലത്തിൽ പ്രമുഖ യുപിഐ സേവനദാതാക്കളായ പേയ്ടിഎമ്മിന്റെ (വൺ 97 കമ്യൂണിക്കേഷൻസ്) ഓഹരി ഇന്നൊരുഘട്ടത്തിൽ 10% വരെ ഇടിഞ്ഞു. 2024 ഫെബ്രുവരിക്ക് ശേഷം പേയ്ടിഎം ഓഹരി നേരിടുന്ന ഏറ്റവും വലിയ ഏകദിന വീഴ്ചയാണിത്. നിലവിൽ ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ എൻഎസ്ഇയിൽ പേയ്ടിഎം ഓഹരിവിലയുള്ളത് 5.75% നഷ്ടവുമായി 905.20 രൂപയിൽ.
അധികചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഏർപ്പെടുത്തിയിരുന്നെങ്കിൽ യുപിഐ സേവനദാതാക്കൾക്ക് അത് അധിക വരുമാനമാകുമായിരുന്നു. ഉദാഹരണത്തിന് ഉപഭോക്താവ് ഒരു വ്യാപാരിക്ക് 100 രൂപ യുപിഐ വഴി നൽകുന്നു എന്നിരിക്കട്ടെ. 2 ശതമാനമാണ് എംഡിആർ എന്നും കരുതുക. അപ്പോൾ 98 രൂപയേ വ്യാപാരിക്ക് ലഭിക്കൂ. രണ്ടു രൂപ യുപിഐ സേവനദാതാവിന് ലഭിക്കും. ഇത്തരത്തിൽ അധിക വരുമാനം ലഭിക്കില്ലെന്നതിനെ തുടർന്നാണ് പേയ്ടിഎം ഓഹരിവില ഇന്ന് താഴേക്ക് പോയത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
UPI transactions remain free from additional charges. The Finance Ministry has debunked rumors of increased Merchant Discount Rates (MDR) on high-value UPI payments, reassuring citizens about the ongoing affordability of digital transactions.
mo-legislature-ministryoffinance 1378ca2b3s7f516cc2rctbaba5 mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business-upi