
പ്രമുഖ ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെയും (Eastern Condiments) എംടിആര്‍ ഫുഡ്സിന്റെയും (MTR Foods) പ്രൊമോട്ടർ കമ്പനി ഓർക്ല ഇന്ത്യയും (Orkla India) ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (IPO) നടത്തുന്നതിനുള്ള അപേക്ഷ (DRHP) കമ്പനി ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ചു.
നോർവേ ആസ്ഥാനമായ ഓർക്ലയുടെ (Norway’s Orkla ASA) ഇന്ത്യാ വിഭാഗമാണ് ഓർക്ല ഇന്ത്യ. ഓർക്ല ഏഷ്യ പസഫിക് (Orkla Asia Pacific Pte) ആണ് ഇന്ത്യാ വിഭാഗത്തെ നിയന്ത്രിക്കുന്നത്.
ഓഫർ-ഫോർ-സെയിൽ മാത്രം പൂർണമായും ഓഫർ-ഫോർ-സെയിൽ (OFS) മാത്രമുള്ളതായിരിക്കും ഓർക്ല ഇന്ത്യയുടെ ഐപിഒ. നിലവിലെ ഓഹരി ഉടമകൾ (പ്രൊമോട്ടർമാർ) നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്നതാണ് ഓഫർ-ഫോർ-സെയിൽ.
അതായത്, ഐപിഒയിൽ പുതിയ ഓഹരികൾ (Fresh Issue) ഉണ്ടാവില്ല. പുതിയ ഓഹരികൾ കൂടിയുണ്ടെങ്കിലേ കമ്പനിയുടെ ഇന്ത്യാ വിഭാഗത്തിന് മൂലധനാവശ്യത്തിന് പണം ലഭിക്കൂ.
ഒഎഫ്എസ് വഴി സമാഹരിക്കുന്ന പണം പൂർണമായും ലഭിക്കുക പ്രൊമോട്ടർമാർക്കായിരിക്കും. ഫിറോസ് മീരാനും നവാസ് മീരാനും.
വിദേശ രാജ്യങ്ങൾ ആസ്ഥാനമായ കമ്പനികൾ അവയുടെ ഇന്ത്യാ വിഭാഗത്തിന്റെ ഓഹരി ഒഎഫ്എസ് മാർഗത്തിലൂടെ വിൽക്കുന്ന പ്രവണത സമീപകാലത്ത് നിരവധിയായിരുന്നു.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യാ വിഭാഗത്തിന്റെ ഐപിഒ സംഘടിപ്പിച്ചത് ഇതിനൊരു ഉദാഹരണമാണ്. ഓഹരി വിൽക്കാൻ നവാസ് മീരാനും ഫിറോസ് മീരാനും? ഐപിഒയിൽ 2.28 കോടി ഓഹരികളാണ് ഒഎഫ്എസ് വഴി ഓർക്ലയുടെ പ്രൊമോട്ടർമാർ വിറ്റഴിക്കുക. ഓഹരി പങ്കാളികളായ നവാസ് മീരാൻ, ഫിറോസ് മീരാൻ എന്നിവരും ഒഎഫ്എസിൽ പങ്കെടുക്കുമെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
നവാസ് മീരാനും ഫിറോസ് മീരാനും 5% വീതം ഓഹരി പങ്കാളിത്തമാണ് ഓർക്ലയിലുള്ളത്. ഐപിഒയുടെ സമാഹരണലക്ഷ്യം ഓർക്ല വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ 3,200-3,500 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്. 2020 സെപ്റ്റംബറിലായിരുന്നു പ്രമുഖ സംരംഭകൻ നവാസ് മീരാന്റെ നേതൃത്വത്തിലായിരുന്ന ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ 67.8% ഓഹരികൾ നോർവേയിലെ ഓസ്ലോ ആസ്ഥാനമായ ഓർക്ല ഫുഡ്സ് സ്വന്തമാക്കിയത്.
1,356 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഓർക്ലയുടെ പൂർണ ഉടമസ്ഥതയിലായിരുന്ന എംടിആർ ഫുഡ്സ് വഴിയായിരുന്നു ഏറ്റെടുക്കൽ.
2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓർക്ല ഇന്ത്യയിൽ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ (Maiya) കുടുംബം 1950ൽ സ്ഥാപിച്ച കമ്പനിയാണ് എംടിആർ.
ഇന്ത്യക്കുപുറമേ ജപ്പാൻ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മിഡിൽ-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കമ്പനിക്ക് വിപണി സാന്നിധ്യമുണ്ട്. ഏറ്റെടുക്കാൻ ഐടിസി ഈസ്റ്റേൺ കോൺഡിമെന്റ്സിനെയും എംടിആര്‍ ഫുഡ്സിനെയും സ്വന്തമാക്കാൻ മുൻനിര എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ് ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏകദേശം 140 കോടി ഡോളറിന് (12,000 കോടി രൂപ) ഇരു ബ്രാൻഡുകളെയും സ്വന്തമാക്കി, ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ഉന്നമിടുന്നത്.
Image: Shutterstock/T. Schneider
ഇന്ത്യയിൽ പാക്കേജ്ഡ് ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന രംഗത്ത് സമീപകാലത്ത് നിരവധി ഏറ്റെടുക്കലുകൾ നടന്നിരുന്നു.
2019-20ലാണ് രുചി സോയയെ പതഞ്ജലി ആയുർവേദ ഏറ്റെടുത്തത്. 2020-21ൽ സൺറൈസ് ഫുഡ്സിനെ ഐടിസി സ്വന്തമാക്കി.
2020ൽ ഈസ്റ്റേൺ, എംടിആർ എന്നിവയെ ഓർക്ല ഏറ്റെടുത്തു. കേരളം ആസ്ഥാനമായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തത് 2023-24ൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]