കൊച്ചി/ മലപ്പുറം/ കണ്ണൂർ/ തിരുവനന്തപുരം/ ദുബായ്∙ ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പിലേക്കുള്ള വിമാനടിക്കറ്റ് നിരക്കും കുത്തനെ കൂടുന്നു. നേരത്തേ, ദുബായ് വഴി യൂറോപ്പിലേക്ക് പോയിരുന്ന യാത്രക്കാർ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളെ ആശ്രയിച്ചതോടെ എയർ ഇന്ത്യയും മറ്റും നിരക്ക് കൂട്ടി.
യുഎസിലേക്കും മറ്റും 2 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്.
ദുബായിലേക്കും അബുദാബിയിലേക്കും ഷാർജയിലേക്കും അടുത്തയാഴ്ചത്തെ ടിക്കറ്റ് നിരക്കുകൾ 40000 രൂപയ്ക്കു മുകളിലാണ്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് ചില ദിവസങ്ങളിൽ നാലിരട്ടിയായി.
അതേസമയം, കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസിന് സാധാരണ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.
ബഹ്റൈൻ, കുവൈത്ത് വിമാനത്താവളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. ഖത്തറിൽ നിന്നു നാമമാത്ര സർവീസുകൾ പുനരാരംഭിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

