
ഓസ്ട്രേലിയയിൽ വിവിധ മേഖലകളിൽ മലയാളികൾക്ക് അവസരം | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Australia Welcomes Skilled Malayalis | Explore Lucrative Job Opportunities | Malayala Manorama Online News
മലയാളികളേ… ഓസ്ട്രേലിയ വിളിക്കുന്നു, വിവിധ മേഖലകളിൽ നിരവധി തൊഴിലവസരം
Published: March 12 , 2025 02:42 PM IST
1 minute Read
ബിസിനസ്, വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ മേഖലകളിൽ സാധ്യതകളെന്ന് ഓസ്ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്
Image: Shutterstock/Sherif Ashraf 22
കൊച്ചി∙ ബിസിനസ്, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മലയാളികളെ കൂടുതലായി സ്വാഗതം ചെയ്യുന്നുവെന്ന് മെൽബണിലെ ഓസ്ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് (എഐഐ) സിഇഒ ലീസ സിങ്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ മാത്രമല്ല ആരോഗ്യ മേഖലയിലും അതിനു ചേർന്ന യോഗ്യതകളുള്ളവരെ ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ട്.
Representative Image. Image Credit: Krakenimages.com/shutterstockphoto.com.
ഓസ്ട്രേലിയൻ പാർലമെന്റിൽ 2 തവണ ടാസ്മാനിയ സംസ്ഥാനത്തു നിന്നുള്ള സെനറ്റർ ആയിരുന്ന ലീസ ഇന്ത്യക്കാർക്കായി വിമൻ റിസർച് എക്സ്ചേഞ്ച് പ്രോഗ്രാം ആവിഷ്ക്കരിച്ചിരിക്കുകയാണ്. 10 വനിതകൾക്കാണ് 2 മാസം നീളുന്ന ഈ ഫെലോഷിപ്പിന് അവസരം. ആദ്യ ബാച്ചിൽ തന്നെ കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകരെ ലഭിച്ചത്. 2 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു. കൊച്ചിൻ സർവകലാശാലയിൽ നിന്ന് ഡോ.അൻഷിദ മായീൻ, എംജി സർവകലാശാലയിൽ നിന്ന് ഡോ.ബ്ലെസി ബാബുക്കുട്ടി എന്നിവരെയാണു തിരഞ്ഞെടുത്തത്.
ലീസ സിങ്
എഐഐ ഉടനെ തന്നെ ബിസിനസിലും പുനരുപയോഗ ഊർജത്തിലും ഓൺലൈൻ കോഴ്സുകളും ആരംഭിക്കുകയാണ്. ഇവ പഠിച്ചുവരുന്നവർക്ക് അവസരങ്ങളും കൂടുതലായുണ്ടാകും. അമേരിക്കയിൽ ട്രംപിന്റെ വരവോടെ പ്രാദേശിക സഖ്യങ്ങൾക്ക് പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് മധ്യപ്രദേശ് രജപുത്രകുടുംബത്തിലെ പിൻമുറക്കാരിയായ ലീസ സിങ് പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Discover exciting job and education opportunities in Australia for Malayalis. The Australia India Institute highlights thriving sectors like healthcare, business, and technology, welcoming skilled professionals from Kerala and beyond.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-news-world-countries-australia p-kishore mo-educationncareer-jobs mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 3q60m7sferdfj2qv6053ntjrpt