
പിഎം സൂര്യഭവനം പദ്ധതി; 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | PM Surya Yojana | 1 Million Solar Plants Installed Across India | Malayala Manorama Online News
പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകൾക്ക് സോളർ തിളക്കം, സബ്സിഡി 78,000 രൂപവരെ
Published: March 12 , 2025 01:15 PM IST
1 minute Read
ന്യൂഡൽഹി∙ പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ കീഴിൽ രാജ്യത്താകെ 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചതായി കേന്ദ്രം. 2027 മാർച്ചിനകം ഒരു കോടി വീടുകളിൽ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
വരുന്ന ഒക്ടോബറിൽ 20 ലക്ഷം ഇൻസ്റ്റലേഷനുകൾ പൂർത്തിയാക്കുമെന്ന് പുനരുപയോഗ ഊർജമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ടിന് 78,000 രൂപയുമാണ് സബ്സിഡി നിരക്ക്. കഴിഞ്ഞ നവംബർ വരെ കേരളത്തിൽ അര ലക്ഷത്തിനു മുകളിൽ പ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
The PM Surya Yojana scheme has installed solar plants in over 1 million Indian homes. The ambitious goal is to reach 10 million installations by March 2027, with significant progress already made in states like Kerala.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-homestyle-rooftopsolarplant mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-subsidy 1uemq3i66k2uvc4appn4gpuaa8-list 3ljfe8nc6vt9u3anq7bsnbv7hs