കേണൽ മുഅമ്മർ ഗദ്ദാഫി… രണ്ടര പതിറ്റാണ്ടു മുൻപുവരെ ലോകരാഷ്ട്രീയമാകെ ശ്രദ്ധിച്ചിരുന്ന ഏകാധിപതി. ലിബിയ എന്ന ആഫ്രിക്കൻ രാജ്യത്തെ സ്വേച്ഛാധിപതി.
ഭരണമാറ്റം ആവശ്യപ്പെട്ട് ആഞ്ഞടിച്ച അറേബ്യൻ വസന്തകാലത്ത് കേണൽ ഗദ്ദാഫിയുടെ അധികാരക്കസേര ജനങ്ങൾ തട്ടിത്തെറിപ്പിച്ചു. 2011 ഒക്ടോബർ 20ന് ഗദ്ദാഫി വധിക്കപ്പെട്ടു.
4 പതിറ്റാണ്ടുകാലമാണ് ഗദ്ദാഫിയുടെ കീഴിൽ ലിബിയ ഉരുക്കുമുഷ്ടിയുടെ ഭരണത്തിലായിരുന്നത്.
ഗദ്ദാഫി, കുടുംബം എന്നിവരിൽ മാത്രം ഒതുങ്ങിനിന്ന അധികാരം. എന്നാൽ, എല്ലാം അവസാനിച്ചത് ഒരുവർഷത്തിൽതാഴെ മാത്രം നീണ്ട
അറബ് വസന്ത പ്രക്ഷോഭത്തിലായിരുന്നു. ഇപ്പോഴിതാ, ഗദ്ദാഫിയുടെ വീഴ്ചയ്ക്കുശേഷം ഇതാദ്യമായി രാജ്യത്തിന്റെ ക്രൂഡ് ഓയിൽ പര്യവേക്ഷണ, ഉൽപാദന മേഖലകളിൽ വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകിയിരിക്കുകയാണ് ലിബിയൻ ഭരണകൂടം.
യുഎസ് കമ്പനിയായ ഷെവ്റോൺ, ബ്രിട്ടീഷ് കമ്പനിയായ ബിപി തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
വടക്കൻ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഇപ്പോൾ ഭരണപക്ഷവും വിമതപക്ഷവും തമ്മിലെ പോര് നിലനിൽക്കുന്നുണ്ട്. ലിബിയയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ നാഷനൽ ഓയിൽ കോർപറേഷൻ (എൻഒസി) ആണ് വിദേശ കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചത്.
സ്പെയിനിന്റെ റെസ്പോൾ, ആഫ്രിക്കിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നൈജീരിയയുടെ എയ്റ്റിയോ, ഖത്തർ എനർജി, ഹംഗറിയുടെ എംഒഎൽ ഗ്രൂപ്പ്, തുർക്കിയുടെ പെട്രോലെറി തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ആഫ്രിക്കയിൽ ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ലിബിയ; ഏതാണ്ട് 48.4 ബില്യൻ ബാരലുകൾ. പ്രതിദിനം 15 ലക്ഷം ബാരലാണ് ഉൽപാദനം.
2028ഓടെ ഇതു പ്രതിദിനം 20 ലക്ഷത്തിന് മുകളിലെത്തിക്കുകയാണ് ലിബിയയുടെ ലക്ഷ്യം.
ഗദ്ദാഫിയുടെ വീഴ്ച
ഈജിപ്തിലെ ഹോസ്നി മുബാറക്കിന്റെയും തുനീസിയയിലെ സിൻ അൽ ബെന് അബിദീൻ ബെൻ അലിയുടെയും വീഴ്ചയ്ക്ക് കളമൊരുക്കിയ അറബ് വസന്തമാണ് ലിബിയയിലും വീശിയടിച്ചത്. മുബാറക്കിന്റെയും ബെൻ അലിയുടെയും വിധിയിൽ ഭയപ്പെട്ട
ഗദ്ദാഫി സമരം അടിച്ചൊതുക്കാനാണ് ശ്രമിച്ചത്. പ്രക്ഷോഭകർക്കെതിരെ വ്യോമാക്രമണം പോലുമുണ്ടായി.
എന്നാൽ ഭയപ്പെടുത്താൻ ശ്രമിക്കുന്തോറും ജനകീയ പ്രക്ഷോഭം കരുത്താർജിക്കുന്നതാണ് കണ്ടത്.
2011 ഫെബ്രുവരിയോടെ പ്രക്ഷോഭകർ തലസ്ഥാന നഗരമായ ട്രിപ്പോളിയിലും ആധിപത്യം നേടി. ഇടയ്ക്കിടെ ചില നേട്ടങ്ങൾ ഗദ്ദാഫിയുടെ സേനയും നേടിയെങ്കിലും കാറ്റ് വീശിയിരുന്നത് പ്രക്ഷോഭകർക്ക് അനുകൂലമായാണ്.
ഇതിനിടെ നടന്ന ഒരു നാറ്റോ ആക്രമണത്തിൽ ഗദ്ദാഫിയുടെ മകൻ മരിച്ചു. ഓഗസ്റ്റോടെ ഗദ്ദാഫിയുടെ കരുത്ത് പൂർണമായും ചോർന്നു.
2011 ഒക്ടോബർ 20ന് ഗദ്ദാഫി കൊല്ലപ്പെട്ടു.
പ്രക്ഷോഭകരാണു കൊലപ്പെടുത്തിയതെന്നും അതല്ല നാറ്റോ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്നും വിവിധ അഭ്യൂഹങ്ങൾ പരന്നു. ഗദ്ദാഫിയുടെ രക്തമൊലിക്കുന്ന ശരീരത്തിന്റെ ദൃശ്യങ്ങളും താമസിയാതെ പരന്നു.
പിന്നീട് ഇതിന്റെ വിഡിയോകളും പുറത്തിറങ്ങി.
ഏറെ സ്വാധീനമുള്ള ജന്മസ്ഥലമായ സിർത്തിൽ, ദേശീയപാതയിലെ മലിനജലക്കുഴലുകളിൽ ഒന്നിൽ ഒളിച്ചിരിക്കുമ്പോഴാണ് ഗദ്ദാഫിയെ വിമതർ കണ്ടെത്തിയതും വെടിവച്ചുകൊന്നതും. തന്നെ കൊല്ലാൻ വരുന്നവരോട് ജീവനായി കേണപേക്ഷിക്കുന്നതിന്റെയും മർദ്ദനമേൽക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചിരുന്നു.
ഗദ്ദാഫിയുടെ മരണത്തോടെ പക്ഷെ ലിബിയ രക്ഷപ്പെട്ടില്ല. കൂടുതൽ സംഘർഷത്തിന്റെയും അസ്ഥിരതയുടെയും നാളുകളാണ് ലിബിയയെ പിന്നീട് കാത്തിരുന്നത്.
ആ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റമൊന്നുമില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

