സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിട്ടത് കനത്ത ഇടിവ്. ഗ്രാമിന് 110 രൂപ താഴ്ന്നിറങ്ങി വില 14,520 രൂപയായി.
880 രൂപ കുറഞ്ഞ് 1,16,160 രൂപയാണ് പവൻവില. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടത്.
അമേരിക്കയുടെ ജനുവരിയിലെ തൊഴിൽക്കണക്ക് (
) ഇന്നലെ പുറത്തുവന്നിരുന്നു.
പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടി ഇരട്ടിയധികം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ സമ്പദ്വ്യവസ്ഥ കരകയറുന്നുവെന്ന വിലയിരുത്തലും ശക്തമായി.
ഇത് യുഎസ് ഡോളറിന്റെയും (ഡോളർ ഇൻഡക്സ്) യുഎസ് ട്രഷറി യീൽഡിന്റെയും മുന്നേറ്റത്തിന് വഴിവച്ചതോടെ സ്വർണവില താഴുകയായിരുന്നു.
രാജ്യാന്തര വിപണിയിൽ ഔൺസിന് ഇന്നലെ വൈകിട്ട് 5,100 ഡോളറിന് മുകളിലായിരുന്ന വില ഇന്നൊരുവേള 5,046ലേക്ക് താഴ്ന്നു. ഇത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കി.
യുഎസ് സമ്പദ്വ്യവസ്ഥ ശക്തമായതിനാൽ ഇനി ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എത്തിയേക്കാം. പലിശനിരക്ക് മാറാതെ, ഉയർന്നതലത്തിൽ തുടരുന്നത് ഡോളറിനും ട്രഷറി യീൽഡിനും (ബോണ്ട്) കരുത്താകും; സ്വർണത്തിന് ഇതു പ്രതികൂലവുമാണ്.
ഈ വിലയിരുത്തൽമൂലം ഗോൾഡ് ഇടിഎഫിലും മറ്റും വിൽപനസമ്മർദം അലയടിക്കുന്നതാണ് സ്വർണവിലയെ താഴേക്ക് നയിക്കുന്നത്.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു രാവിലെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ താഴ്ന്ന് 12,000 രൂപയായി. വെള്ളിക്ക് പക്ഷേ ഗ്രാമിന് 5 രൂപ വർധിച്ച് വില 295 രൂപയിലെത്തി.
∙ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 90 രൂപ കുറച്ച് 11,930 രൂപയാണ്.
വെള്ളിക്ക് ഇവരും ഈടാക്കുന്നത് 295 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

