യുഎസിൽ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനമില്ലാത്ത 10,000 ട്രക്ക് ഡ്രൈവർമാരുടെ പണിതെറിച്ചു. ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടിക്രമങ്ങളുടെ ഭാഗമായാണിതെന്നാണ് സൂചന.
എന്നാൽ, ദേശീയ ഭാഷയായ ഇംഗ്ലിഷ് സംസാരിക്കാൻ അറിയാത്തവരെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ ഹർജീന്ദർ സിങ് എന്ന ട്രക്ക് ഡ്രൈവർ അപകടകരമായവിധം വാഹനം ഓടിച്ചതിന് പിടിയിലായിരുന്നു.
ഫ്ലോറിഡയിൽ നടന്ന അപകടത്തിൽ 3 പേരാണ് കൊല്ലപ്പെട്ടത്. ഇയാൾ 10 തവണ ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടതാണെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്നാണ്, രാജ്യത്തേക്ക് അനധികൃതരായി എത്തിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇംഗ്ലിഷ് പരിജ്ഞാനം ട്രംപ് ഭരണകൂടം പരിശോധിക്കുന്നത്.
ഇന്ത്യൻ വംശജനായ ഹർജീന്ദർ സിങ് വാഷിങ്ടണിൽ വച്ചാണ് തുടർച്ചയായി 10 തവണ ഡ്രൈവിങ് ടെസ്റ്റിൽ തോറ്റത്. തുടർന്ന് അയാൾ കലിഫോർണിയയിലേക്ക് മാറുകയും അവിടെനിന്ന് ലൈസൻസ് സ്വന്തമാക്കുകയുമായിരുന്നു.
കലിഫോർണിയ ഭരണകൂടം ചട്ടപ്രകാരമല്ല ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്യുന്നതെന്നും ഇംഗ്ലിഷ് പരിജ്ഞാനം നോക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി 40 മില്യൻ ഡോളറിന്റെ ഗ്രാന്റും ട്രംപ് ഭരണകൂടം തടഞ്ഞിട്ടുണ്ട്.
ഇംഗ്ലിഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയായി തീരുമാനിച്ചുള്ള എക്സിക്യുട്ടീവ് ഉത്തരവ് കഴിഞ്ഞ മാർച്ചിൽ ട്രംപ് ഒപ്പുവച്ചിരുന്നു. തുടർന്ന് ഏപ്രിലിലാണ്, ഇംഗ്ലിഷ് അറിയാത്ത ട്രക്ക് ഡ്രൈവർമാരെ ജോലിയിൽ നിന്ന് പുറത്താക്കാനും ഉത്തരവിട്ടത്.
നേരത്തേ ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോഴും ഇംഗ്ലിഷ് പരിജ്ഞാനം വേണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ജോലിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടിരുന്നില്ല. നിലവിൽ ജോലി തെറിച്ച 10,000ഓളം പേരിൽ ഏറ്റവും കൂടുതൽ പേർ ടെക്സസിൽ നിന്നാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

