യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പാത പിന്തുടർന്ന് മെക്സിക്കോയും. 2026ന്റെ തുടക്കം മുതൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% വരെ തീരുവ ചുമത്താൻ മെക്സിക്കോയുടെ സെനറ്റ് വോട്ടിങ്ങിലൂടെ തീരുമാനിച്ചു.
ഇന്ത്യയ്ക്ക് പുറമേ ചൈന, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്തൊനീഷ്യ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടയും തീരുവ ജനുവരി മുതൽ 50 ശതമാനമാക്കി ഉയർത്തും.
നിലവിൽ തീരുവ വെറും 5 ശതമാനത്തിനടുത്താണ്. വാഹനം, വാഹന ഘടകങ്ങൾ, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ, പാദരക്ഷകൾ എന്നിവയ്ക്കായിരിക്കും മെക്സിക്കോ 50% തീരുവ ചുമത്തുക.
മറ്റുൽപന്നങ്ങളുടെ തീരുവഭാരം 35 ശതമാനത്തിലേക്കും ഉയരും.
മെക്സിക്കോയിൽ ഏതാണ്ട് 250 ഇന്ത്യൻ കമ്പനികൾക്ക് സാന്നിധ്യമുണ്ട്. വാഹനങ്ങളാണ് ഇന്ത്യ മെക്സിക്കോയിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്.
മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, സ്കോഡ തുടങ്ങിയവ മെക്സിക്കോയിലേക്ക് വൻതോതിൽ വാഹന കയറ്റുമതി നടത്തുന്നുണ്ട്. വാഹനഘടകങ്ങളുടെ കയറ്റുമതിയിലും ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണ് മെക്സിക്കോ.
നിലവിൽ ഉഭയകക്ഷി വ്യാപാരം പരിഗണിച്ചാൽ ഇന്ത്യയുടെ 31-ാമത്തെ വലിയ വിപണി മാത്രമാണ് മെക്സിക്കോ.
എങ്കിലും, 2024-25ലെ കണക്കുപ്രകാരം മാത്രം 860 കോടി ഡോളറിന്റെതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം (ഏകദേശം 77,500 കോടി രൂപ).
5ന് എതിരെ 76 വോട്ടുകൾക്കാണ് മെക്സിക്കൻ സെനറ്റിൽ പുതിയ താരിഫ് ബിൽ പാസായത്. 35 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
മെക്സിക്കോയുടെ തീരുവത്തീരുമാനത്തിനെതിരെ ചൈന പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മെക്സിക്കോയിലെ ആഭ്യന്തര കമ്പനികളും എതിർപ്പറിയിച്ചെങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു.
ധനക്കമ്മി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇറക്കുമതി തീരുവ വർധിപ്പിക്കുന്നതെന്ന് മെക്സിക്കൻ ഭരണകൂടം വ്യക്തമാക്കി. തീരുവ വർധന വഴി അടുത്തവർഷം 376 കോടി ഡോളർ (ഏകദേശം 34,000 കോടി രൂപ) വരുമാനം നേടാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

