
ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ വിശ്വാസമർപ്പിച്ച് ക്രിപോറ്റോ കറൻസികളുടെ കുതിപ്പു തുടരുന്നു. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ദിവസവും പുതിയ റെക്കോർഡിലേക്കു കുതിക്കുന്ന ബിറ്റ്കോയിന്റെ മൂല്യം കഴിഞ്ഞ ദിവസം 80,000 ഡോളർ പിന്നിട്ടു. 80,092 ഡോളറിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപാരം.
ഡിജിറ്റൽ അസറ്റുകളുടെ വ്യവസായത്തിന്റെ കേന്ദ്രമാക്കി അമേരിക്കയെ മാറ്റുമെന്ന് ട്രംപ് പ്രചാരണ വേളയിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായ വർധന 91% ആണ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്കിളവു തുടങ്ങിയതും ക്രിപ്റ്റോ കറൻസികളുടെ മൂല്യമുയരാൻ കാരണമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]