രാജ്യാന്തര വിപണി ശനിയാഴ്ച ആയതിനാൽ അവധി; വിലയിലും മാറ്റമില്ല. എന്നിട്ടും കേരളത്തിൽ ഇന്ന് സ്വർണവില കൂടിയത് രണ്ടുതവണ.
. എന്നാൽ, അസാധാരണമായി വൈകിട്ട് 4.45ന് വില വീണ്ടും വർധിച്ച് രാവിലത്തെ റെക്കോർഡ് മറികടന്നു.
രാവിലെ ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയും പവന് 400 രൂപ വർധിച്ച് 91,120 രൂപയുമായിരുന്നു.
18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ ഉയർന്ന് 9,420 രൂപ. വെള്ളിക്ക് ഒറ്റയടിക്ക് ഗ്രാമിന് 14 രൂപ കുതിച്ച് 184 രൂപയും.
വൈകിട്ട് വെള്ളി വില മാറിയില്ല. എന്നാൽ, സ്വർണവില ഗ്രാമിന് 75 രൂപ മുന്നേറി 11,465 രൂപയും പവന് 600 രൂപ ഉയർന്ന് 91,720 രൂപയുമായി.
ഇതോടെ ഇന്ന് ഒറ്റദിവസം ഗ്രാമിന് കൂടിയത് 125 രൂപ; പവന് 1,000 രൂപയും. 18 കാരറ്റിന് വൈകിട്ട് 65 രൂപ വർധിച്ച് വില 9,485 രൂപയുമായി.
രാജ്യാന്തര വിലയിൽ മാറ്റമുണ്ടാകാതിരുന്നിട്ടും കേരളത്തിൽ വൈകിട്ട് വില ഉയർന്നതിന്റെ കാരണം വ്യക്തമല്ല.
മറ്റൊരു വിഭാഗം വ്യാപാരികൾ രാവിലത്തെ വിലയിൽ തന്നെയാണ് വ്യാപാരം ചെയ്യുന്നത്. ഞായറാഴ്ചകളിൽ സ്വർണവില പരിഷ്കരിക്കാറില്ല.
ഇനി തിങ്കാഴ്ച രാവിലെയാണ് വിലനിർണയം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]