സ്വർണവില അനുദിനം റെക്കോർഡ് തകർത്ത് കുതിച്ചുകയറിയതോടെ, ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൊത്തമൂല്യവും കുത്തനെ കൂടിയെന്ന് യുഎസ് ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. ഏകദേശം 3.8 ട്രില്യൻ ഡോളറിന്റെ (338 ലക്ഷം കോടി രൂപ)
നിലവിൽ ഇന്ത്യക്കാരുടെ കൈയിലുണ്ടെന്നാണ് കരുതുന്നത്.
ഇത് ഇന്ത്യയുടെ ജിഡിപിയുടെ 88.8 ശതമാനം വരുമെന്നും റിപ്പോർട്ടിലുണ്ട്.
ദേശീയ വിപണിയിൽ സ്വർണവില 10 ഗ്രാമിന് ഈ വർഷം വില 62 ശതമാനത്തോളം ഉയർന്ന് റെക്കോർഡ് 1.27 ലക്ഷം കോടി രൂപയിൽ എത്തി. രാജ്യാന്തരവില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 4,000 ഡോളറും കടന്നു.
കേരളത്തിൽ ഇന്ന് പവൻവില 91,100 രൂപയും ഭേദിച്ചു. റിസർവ് ബാങ്കും കരുതൽ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുകയാണ്.
2014നെ അപേക്ഷിച്ച് കരുതൽസ്വർണം 75 ടൺ ഉയർന്ന് 880 ടണ്ണിൽ എത്തിയിരുന്നു.
നിക്ഷേപ പ്രിയം
നിക്ഷേപമെന്ന രീതിയിലും ഇന്ത്യക്കാർക്കിടയിൽ സ്വർണത്തിന് പ്രിയമേറുന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റിപ്പോർട്ടും വ്യക്തമാക്കുന്നു. ഗോൾഡ് ഇടിഎഫിലേക്ക് സെപ്റ്റംബറിൽ മാത്രമെത്തിയ നിക്ഷേപം മാസാടിസ്ഥാനത്തിൽ നാലിരട്ടി ഉയർന്ന് 8,363 കോടി രൂപയാണ്.
സർവകാല ഉയരമാണിത്. ഓഗസ്റ്റിലെത്തിയ 2,189 കോടിയേക്കാൾ 282% അധികം.
2024 സെപ്റ്റംബറിലെ 1,232 കോടി രൂപയുമായി താരതമ്യം ചെയ്താൽ വർധന 578 ശതമാനം.
ഗോൾഡ് ഇടിഎഫിലെ മൊത്തം നിക്ഷേപം (എയുഎം) നിലവിൽ ഓഗസ്റ്റിലെ 72,495 കോടി രൂപയെ അപേക്ഷിച്ച് 90,135 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ എയുഎം 126 ശതമാനവും ഉയർന്നു..
‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഗോൾഡ് ഇടിഎഫിന് നേട്ടമാകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]