
മുംബൈ∙സൂപ്പർ സ്പെഷ്യൽറ്റി ചികിത്സ മൃഗങ്ങൾക്കും ലഭ്യമാക്കണമെന്ന രത്തൻ ടാറ്റയുടെ ദൃഢനിശ്ചയത്തിൽ നിന്നാണ് മുംബൈയിലെ സ്മോൾ അനിമൽ ഹോസ്പിറ്റൽ ജനിക്കുന്നത്; മനുഷ്യരെ അദ്ഭുതപ്പെടുത്തുന്ന പഞ്ചനക്ഷത്ര മൃഗാശുപത്രി! 165 കോടി രൂപ ചെലവിൽ നഗരഹൃദയത്തിലെ മഹാലക്ഷ്മിയിൽ കഴിഞ്ഞ ജൂലൈയിൽ തുറന്ന ആശുപത്രിയിൽ ഒരേസമയം 200 വളർത്തുമൃഗങ്ങളെ ചികിത്സിക്കാം.
നാലു നിലകളിൽ ഒരു ലക്ഷത്തോളം ചതുരശ്ര അടിയാണു വിസ്തീർണം. നാല് ഓപ്പറേഷൻ തിയറ്ററുകൾ അടങ്ങുന്ന സർജറി യൂണിറ്റ്, ജനറൽ വാർഡുകൾ, ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്റേ, എൻഡോസ്കോപ്പി, പതോളജി ലാബ്, ദന്ത, നേത്ര, ത്വക്ക് രോഗ വിഭാഗങ്ങളുമുണ്ട്. ചികിത്സയ്ക്ക് ഓൺലൈൻ ബുക്കിങ് സൗകര്യവുമുണ്ട്.
എമർജൻസി വിഭാഗത്തിനൊപ്പം കിടത്തി ചികിത്സയുമുള്ള ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. വളർത്തു മൃഗങ്ങൾക്കു ചികിത്സ തേടി എത്തുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള കാത്തിരിപ്പ് കേന്ദ്രവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]