
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ‘ഹഡിൽ ഗ്ലോബൽ 2024’ കോവളം ലീല റാവിസിൽ നവംബർ 28 മുതൽ 30 വരെ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രദർശന മേള, വട്ടമേശ സമ്മേളനങ്ങൾ, നിക്ഷേപക സംഗമങ്ങൾ, ശില്പശാലകൾ, മാർഗനിർദേശങ്ങൾ നൽകൽ എന്നിവയ്ക്ക് പുറമേ സംസ്കാരിക പരിപാടികളും ഇക്കുറി ഫെസ്റ്റിവലിലുണ്ടാകും. HUDDLEASH എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസിൽ 30% ഇളവ് നേടാം. രജിസ്ട്രേഷന് https://huddleglobal.co.in/ സന്ദർശിക്കണം.
Also Read
ആരാകും രത്തൻ ടാറ്റയുടെ പിൻഗാമി? വരുമോ നോയൽ ടാറ്റ? പുതിയ തലമുറയിലേക്കും ഉറ്റുനോട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]