കോഴിക്കോട് ∙ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജൂവലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് യു കെയിലെ ബര്‍മിങ്ഹാമിലും സൗത്താളിലും പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. പുതിയ ഷോറൂമുകള്‍ പ്രശസ്ത ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.
5,700ലേറെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബര്‍മിങ്ഹാം ഷോറൂം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യു കെയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റാണ്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് തന്നെ സംബന്ധിച്ചിടത്തോളം കുടുംബം പോലെയാണെന്നും ദീര്‍ഘകാല ബന്ധമാണ് കമ്പനിയുമായി ഉള്ളതെന്നും കരീനാ കപൂര്‍ഖാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബര്‍മിങ്ഹാം ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ സഫര്‍ ഇഖ്ബാല്‍ എംബിഇ, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വെങ്കിടാചലം മുരുകന്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
സൗത്താള്‍ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ഈലിങ് മേയര്‍ കൗണ്‍സിലര്‍ ആന്റണി കെല്ലി, ഈലിങ് സൗത്താള്‍ എം പി ഡീഡ്രെ കോസ്റ്റിഗന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
മലബാര്‍ ഗ്രൂപ്പിന്റെ ആഗോള തലത്തിലുള്ള വളര്‍ച്ചയില്‍ യു.കെ യിലെ ബര്‍മിങ്ഹാം, സൗത്താള്‍ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു.
‘യു കെയില്‍ നിലവിലുള്ള 4 ഷോറൂമുകള്‍ക്ക് പുറമെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. പുതിയ ഷോറൂമുകള്‍ ഒരു സമ്പൂര്‍ണ ആഡംബര ആഭരണ ഡെസ്റ്റിനേഷനായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ആഭരണ പ്രേമികള്‍ക്കായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ 25 എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്ന 18 കാരറ്റ്, 22 കാരറ്റ് ഗോള്‍ഡ്, ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ 30,000 ത്തിലധികം ഡിസൈനുകള്‍ പുതിയ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. വിവാഹ പര്‍ച്ചേസുകള്‍ക്കായി എക്സ്ക്ലൂസീവ് ബ്രൈഡല്‍ കലക്ഷനും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ആഭരണങ്ങള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
നിലവില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ബര്‍മിങ്ഹാം, ലെസ്റ്റര്‍, സൗത്താള്‍, ഗ്രീന്‍ സ്ട്രീറ്റ് (ലണ്ടന്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാഞ്ചസ്റ്ററില്‍ പുതിയ ഷോറൂമും തുറക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
ഇതിനു പുറമെ അയര്‍ലന്‍ഡിലേക്കും ഫ്രാന്‍സിലേക്കും കൂടി കമ്പനിയുടെ പ്രവര്‍ത്തനം ഉടനെ വ്യാപിപ്പിക്കാനാണ് തീരുമാനം. 13 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് നിലവില്‍ 400 ലേറെ ഷോറൂമുകളുണ്ട്.
കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]