തിരുവനന്തപുരം ∙ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ 20 ഔട്ലെറ്റുകളിൽ ഇന്നു നടപ്പാക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെയെടുക്കുന്ന പദ്ധതിക്കായി ബവ്റിജസ് കോർപറേഷൻ ഒരുക്കങ്ങൾ പൂർത്തിയാക്കി.
മദ്യം വാങ്ങുമ്പോൾ ഉപഭോക്താവിൽനിന്ന് 20 രൂപ അധികം വാങ്ങുകയും കാലിക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ അതു തിരികെ നൽകുകയുമാണ് ചെയ്യുക. കുപ്പികളിൽ സിഡിറ്റ് രൂപകൽപന ചെയ്ത പ്രത്യേക ലേബൽ പതിക്കും.
ഔട്ട്ലെറ്റിന്റെ പേരും സ്റ്റിക്കറിലുണ്ടാകും. പ്രത്യേക രസീതും ഉപഭോക്താവിനു നൽകും.
കുപ്പി തിരിച്ചെത്തിക്കുമ്പോൾ രസീത് ഹാജരാക്കണമെന്നില്ല. എന്നാൽ കുപ്പിക്കു പുറത്തെ സ്റ്റിക്കർ അതേപടിയുണ്ടാകണം.
ഓരോ ഔട്ലെറ്റിനും ഇതിനായി വെയർഹൗസ് മാനേജർമാർ 10,000 രൂപ വീതം നൽകും.
ഈ തുകയിൽനിന്നു മാത്രമേ 20 രൂപ നൽകാൻ പാടുള്ളൂ. കുപ്പി തിരിച്ചെടുക്കാൻ പ്രത്യേക കൗണ്ടറുണ്ടാകും.
ഇവിടെ കുടുംബശ്രീ അംഗത്തെ ദിവസം 710 രൂപ വേതനത്തിൽ ജോലിക്കു നിയോഗിക്കും. 8 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നതിന് 420 രൂപ കൂടി നൽകും.
തിരിച്ചെടുക്കുന്ന കുപ്പി ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും.
ബവ്കോയ്ക്കു പണം നൽകും. സൗകര്യമൊരുക്കാൻ ഓരോ ഔട്ലെറ്റിലും കുറഞ്ഞത് 80,000 രൂപ വീതം ചെലവുണ്ടെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ജനുവരി 1 മുതൽ ബവ്കോയുടെ 283 ഔട്ലെറ്റിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പദ്ധതി ഇന്നു നടപ്പാക്കുന്ന ഔട്ലെറ്റുകൾ: തിരുവനന്തപുരം:
മുക്കോല, പവർ ഹൗസ് റോഡ്, ഗൗരീശപട്ടം, നെട്ടയം മുക്കോല, അമ്പലമുക്ക്, മുട്ടത്തറ, പ്ലാമൂട്, ഉള്ളൂർ, കരിക്കകം, ചെങ്കോട്ടുകോണം
കണ്ണൂർ:
ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, പാറക്കണ്ടി, കേളകം, കിഴുത്തള്ളി, താണ, ചക്കരക്കൽ, പയ്യന്നൂർ, പാടിക്കുന്ന്
പൊതിയാൻ കടലാസില്ല
ഒക്ടോബർ 1 മുതൽ ബവ്കോ ഔട്ലെറ്റുകളിൽ മദ്യക്കുപ്പി പൊതിയാൻ കടലാസ് നൽകില്ല. ആവശ്യക്കാർക്ക് 15 രൂപയുടെയും 20 രൂപയുടെയും സഞ്ചി ഇവിടെനിന്നു വാങ്ങാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]