
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പ്രതിസന്ധി രാജ്യാന്തര സമ്പദ്മേഖലയിൽ ആഞ്ഞടിച്ചിട്ടും കുലുങ്ങാതെ ഇന്ത്യയുടെ മ്യൂച്വൽഫണ്ട് വിപണി.
മ്യൂച്വൽഫണ്ടിലെ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള (ഇക്വിറ്റി മ്യൂച്വൽഫണ്ട്സ്) ജൂലൈയിൽ കുതിച്ചുകയറിയത് 81%. ജൂണിലെ 23,587 കോടി രൂപയിൽ നിന്ന് 42,702 കോടി രൂപയായാണ് കഴിഞ്ഞമാസത്തെ മുന്നേറ്റമെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി.
2024 ജൂലൈയിൽ എത്തിയ നിക്ഷേപം 37,113 കോടി രൂപയായിരുന്നു.
വിവിധ ഇക്വിറ്റി ഫണ്ടുകളിലേക്ക് കഴിഞ്ഞമാസം ഒഴുകിയ നിക്ഷേപം ഇങ്ങനെ: (തുക കോടി രൂപയിൽ)
∙ മൾട്ടിക്യാപ് : 3,990.84
∙ ലാർജ് ക്യാപ് : 2,125.09
∙ ലാർജ് & മിഡ് ക്യാപ് : 5,034.71
∙ മിഡ് ക്യാപ് : 5,182.49
∙ സ്മോൾ ക്യാപ് : 6,484.43
∙ വാല്യു/കോൺട്ര : 1,470.01
∙ ഫോക്കസ്ഡ് : 1,605.96
∙ സെക്ടറൽ/തീമാറ്റിക് : 9,246.03
∙ ഫ്ലക്സി ക്യാപ് : 7,654.33
∙ ഡിവിഡന്റ് യീൽഡ് : 96.65
∙ ഇഎൽഎസ്എസ് : -368.18 (നിക്ഷേപ നഷ്ടം)
∙ ആകെ : 42,702.35 കോടി രൂപ.
ഇക്വിറ്റി മ്യൂച്വൽഫണ്ടിലെ ആകെ നിക്ഷേപ ആസ്തി അഥവാ അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) ജൂലൈയിൽ 33.28 ലക്ഷം കോടി രൂപയിലെത്തി. ജൂണിൽ 31.37 ലക്ഷം കോടി രൂപയായിരുന്നു.
2024 ജൂലൈയിൽ 28.34 ലക്ഷം കോടി രൂപയുമായിരുന്നു.
നേട്ടം തിരികെപ്പിടിച്ച് കടപ്പത്രങ്ങൾ
മ്യൂച്വൽഫണ്ടിലെ കടപ്പത്ര ഫണ്ടുകൾ (ഡെറ്റ് ഫണ്ട്) രണ്ടുമാസത്തെ നിക്ഷേപനഷ്ടത്തിനു ശേഷം ജൂലൈയിൽ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറി. മേയിലെ 15,908 കോടി രൂപയുടെയും ജൂണിലെ 1,711 കോടി രൂപയുടെ നിക്ഷേപ നഷ്ടത്തിനുശേഷം ജൂലൈയിൽ സ്വന്തമാക്കിയത് 1.06 ലക്ഷം കോടി രൂപയുടെ നിക്ഷേപനേട്ടം.
∙ ഏറ്റവുമധികം നിക്ഷേപം നേടിയത് മണി മാർക്കറ്റ് ഫണ്ടുകൾ : 44,573.60 കോടി രൂപ.
ലിക്വിഡ് ഫണ്ടുകൾ 39,354 കോടി രൂപ നേടി. ലോ ഡ്യൂറേഷൻ ഫണ്ട് 9,766.22 കോടി രൂപയും ഓവർനൈറ്റ് ഫണ്ട് 8,865.60 കോടി രൂപയും സ്വന്തമാക്കി.
ഹൈബ്രിഡ് ഫണ്ടിൽ വീഴ്ച
ഓഹരി, കടപ്പത്ര അധിഷ്ഠിത ഫണ്ടുകൾ വ്യക്തിഗതമായി മികച്ച നേട്ടം കൊയ്തപ്പോൾ ഇവ രണ്ടിലും ഒരുപോലെ നിക്ഷേപിക്കാവുന്ന ഹൈബ്രിഡ് മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപം കുറഞ്ഞു.
ജൂണിലെ 23,222 കോടി രൂപയിൽ നിന് 20,879 കോടി രൂപയായാണ് കുറഞ്ഞത്. ഹൈബ്രിഡ് ഫണ്ടിലെ എല്ലാ വിഭാഗങ്ങളിലും ജൂലൈയിൽ നിക്ഷേപമെത്തി.
7,295 കോടി രൂപയുമായി ആർബിട്രേജ് ഫണ്ടാണ് ഏറ്റവും മുന്നിൽ.
∙ കഴിഞ്ഞമാസം ഗോൾഡ് ഇടിഎഫിൽ 1,256.09 കോടി രൂപയുടെ നിക്ഷേപമെത്തി.
∙ മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി (എയുഎം) ജൂണിലെ 74.14 ലക്ഷം കോടി രൂപയിൽ നിന്ന് 75.10 ലക്ഷം കോടി രൂപയായി. എയുഎം 2024 ജൂലൈയിൽ 64.69 ലക്ഷം കോടി രൂപയായിരുന്നു; ഇതിനേക്കാൾ 16% കൂടുതലാണ് കഴിഞ്ഞമാസത്തേത്.
എസ്ഐപിക്ക് റെക്കോർഡ് തിളക്കം
മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള നിക്ഷേപം ജൂലൈയിൽ 4% വർധിച്ച് 28,464 കോടി രൂപയായി.
ജൂണിൽ 27,269 കോടി രൂപയായിരുന്നു.
∙ പുതിയ എസ്ഐപി റജിസ്ട്രേഷൻ 68.69 ലക്ഷത്തിലെത്തി. ജൂണിൽ 61.91 ലക്ഷമായിരുന്നു.
∙ എസ്ഐപി വഴിയുള്ള ആകെ എയുഎം 15.30 ലക്ഷം കോടി രൂപയിൽ നിന്നുപക്ഷേ താഴ്ന്ന് 15.19 ലക്ഷം കോടി രൂപയായി.
ആകെ എസ്ഐപി അക്കൗണ്ടുകൾ 8.64 കോടിയിൽ നിന്ന് 9.11 കോടിയായി വർധിച്ചു.
∙ മ്യൂച്വൽഫണ്ടിലെ മൊത്തം എയുഎമ്മിൽ (ആകെ നിക്ഷേപമൂല്യം) എസ്ഐപിയുടെ പങ്ക് 20.2 ശതമാനമാണ്.
∙ എസ്ഐപി നിർത്തുന്നതിന്റെ അനുപാതം അഥവാ എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ ഏപ്രിലിൽ 300 ശതമാനത്തിനടുത്തായിരുന്നു. ജൂണിൽ ഇത് 56.1 ശതമാനമായി കുറഞ്ഞിരുന്നു.
ജൂലൈയിൽ 62.7 ശതമാനമായി കൂടി.
നിക്ഷേപക്കുതിപ്പിന് പിന്നിൽ
മ്യൂച്വൽഫണ്ട്, എസ്ഐപി എന്നിവയ്ക്ക് വൻ സ്വീകാര്യത കഴിഞ്ഞമാസം ലഭിച്ചതിന് നിരവധി കാരണങ്ങൾ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചതിനു പിന്നാലെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറഞ്ഞതാണ് അതിലൊന്ന്.
കൂടുതൽ നേട്ടം ഉന്നമിട്ട് നിരവധിപേർ മ്യൂച്വൽഫണ്ടുകളിലേക്ക് ശ്രദ്ധതിരിച്ചു. മറ്റൊന്ന്, മൊബൈൽ ആപ്പ് മുഖേന ലളിതമായ നടപടിക്രമങ്ങളിലൂടെ എളുപ്പത്തിൽ നിക്ഷേപിക്കാമെന്നതാണ്.
∙ എസ്ഐപി വഴി കുറഞ്ഞതുക പോലും മ്യൂച്വൽഫണ്ടിൽ ആഴ്ച, മാസം, ത്രൈമാസം തുടങ്ങിയ തവണവ്യവസ്ഥകളിൽ നിക്ഷേപിക്കാനാകുമെന്നത് നിരവധിപേരെ ആകർഷിച്ചു.
∙ നിക്ഷേപ വൈവിധ്യവൽകരണം, സമ്പത്ത് സൃഷ്ടിക്കൽ, വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള നിക്ഷേപതീരുമാനങ്ങൾ എന്നിവയും ഒട്ടേറെപ്പേരെ മ്യൂച്വൽഫണ്ട് നിക്ഷേപത്തിലേക്ക് നയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]