
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പരിഷ്കരിച്ച
ലോക്സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിവിട്ട
‘വോട്ട് കൊള്ള’ ആരോപണം, ബിഹാറിലെ വോട്ടർപ്പട്ടിക പുനർനിർണയ നടപടി (എസ്ഐആർ) എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചിട്ടുണ്ട്.
നിലവിലെ ആദായനികുതി നിയമം-1961ന് പകരമായി കഴിഞ്ഞ ഫെബ്രുവരി 13ന് അവതരിപ്പിച്ച പുതിയ ആദായനികുതി നിയമം-2025 കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ബിജെപി നേതാവ് ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സിലക്ട് കമ്മിറ്റി ശുപാർശ ചെയ്ത മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള പരിഷ്കരിച്ച ബില്ലാണ് നിർമല ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുക.
നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള നികുതിവിദഗ്ധർക്കും മനസ്സിലാക്കാൻ ‘കഠിനകഠോരമായ’ 1961ലെ നിയമത്തിന് പകരമായാണ് പുതിയ നിയമം വരുന്നത്.
നികുതിയടവ്, റിട്ടേൺ സമർപ്പണം എന്നിവ ലളിതമാക്കുക, ആശയക്കുഴപ്പങ്ങളും തർക്കങ്ങളും ഒഴിവാക്കുക എന്നിവയാണ് പുതിയ ബില്ലിലൂടെ കേന്ദ്രം ഉന്നമിടുന്നത്.
പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
∙ ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാനാകുംവിധവുമുള്ള ഭാഷ.
∙ പഴയ നിയമത്തിൽ 5 ലക്ഷത്തിലേറെ വാക്കുകളുണ്ടെങ്കിൽ പുതിയ ബില്ലിൽ അതിന്റെ പകുതി മാത്രം.
∙ നിലവിലെ നിയമം ‘കഴിഞ്ഞവർഷം’, ‘അസസ്മെന്റ് വർഷം’ എന്നിങ്ങനെ ഇരട്ട വർഷ സംവിധാനമാണ് പിന്തുടരുന്നത്.
പുതിയ നിയമത്തിൽ ഇതൊഴിവാക്കി ‘നികുതി വർഷം’ (ടാക്സ് ഇയർ) എന്നാക്കും.
∙ ആശയക്കുഴപ്പവും തർക്കവും സൃഷ്ടിക്കുന്ന ചട്ടങ്ങൾ ഒഴിവാക്കും.
∙ ചെറുകിട കച്ചവടക്കാർ, എംഎസ്എംഇകൾ തുടങ്ങിയവർക്ക് അനുയോജ്യമായ വിധമായിരിക്കും പുതിയ ബിൽ.
∙ വൈകി റിട്ടേൺ സമർപ്പിച്ചാലും നികുതി റീഫണ്ട് അനുവദിക്കാൻ വ്യവസ്ഥ.
റിട്ടേൺ വൈകിച്ചുവെന്ന പേരിൽ റീഫണ്ട് തടയില്ല.
∙ ഇന്റർ-കോർപറേറ്റ് ഡിവിഡൻഡ് നടപടികൾ ലളിതമാക്കും.
∙ നികുതി ബാധ്യതയില്ലാത്തവർക്ക് നിൽ-ടിഡിഎസ് സർട്ടിഫിക്കറ്റ് കാലതാമസമില്ലാതെ ലഭ്യമാക്കും.
∙ ഒഴിഞ്ഞുകിടക്കുന്ന ഭവനങ്ങളുടെ നികുതി ബാധ്യത ഒഴിവാക്കും.
∙ ഭവന പദ്ധതികളിൽ നിന്നുള്ള വരുമാനത്തിന്മേലുള്ള നികുതിക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പലിശ ഡിഡക്ഷൻ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]