
സ്വർണാഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ആശ്വാസവുമായി സ്വർണവിലയിൽ ഇന്നു വൻ കുറവ്. ഗ്രാമിന് 70 രൂപ താഴ്ന്ന് വില 9,375 രൂപയും പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയുമായി.
ഇതോടെ കഴിഞ്ഞ 2 പ്രവൃത്തിദിവസങ്ങളിലായി ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. ഇക്കഴിഞ്ഞ 8ന് കേരളത്തിൽ സ്വർണവില സർവകാല ഉയരം തൊട്ടിരുന്നു.
അന്നു ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമായിരുന്നു വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്. കഴിഞ്ഞയാഴ്ച ഔൺസിന് 3,400 ഡോളറിലേക്ക് കുതിച്ചുകയറിയ വില, നിലവിൽ 3,377 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി ഈയാഴ്ച റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അലാസ്കയിൽ ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് പ്രധാനമായും സ്വർണവിലയുടെ താഴ്ന്നിറക്കം.
കേരളത്തിൽ ഇന്നു സ്വർണവില മികച്ചതോതിൽ കുറയുമെന്ന് രാവിലെ ‘
’ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
.
പുട്ടിൻ വഴങ്ങുമോ?
ട്രംപിന്റെ നിർദേശങ്ങൾക്ക് വഴങ്ങി പുട്ടിൻ സമാധാനക്കരാറിനു തയാറാൽ സ്വർണവില കൂടുതൽ താഴേക്കിറങ്ങും. മറിച്ചെങ്കിൽ, വീണ്ടും കുതിച്ചുംകയറും.
അതേസമയം, യുഎസിൽ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് നാളെ പുറത്തുവരുമെന്നതും സ്വർണത്തിന് ഏറെ നിർണായകമാണ്. പണപ്പെരുപ്പം കുറഞ്ഞാൽ, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് നിർബന്ധിതരാകും.
പലിശ കുറഞ്ഞാൽ, ബാങ്ക് നിക്ഷേപവും കടപ്പത്രങ്ങളും ഡോളറും അനാകർഷകമാകും. നിക്ഷേപകർ ഇവയെ കൈവിട്ട് സ്വർണത്തിലേക്ക് തിരിയുകയും സ്വർണവില കൂടുകയും ചെയ്യും.
ട്രംപിന്റെ സ്വർണത്താരിഫ്!
മറ്റൊന്ന്, യുഎസിലേക്കുള്ള സ്വർണം ഇറക്കുമതിക്ക് തീരുവ ഈടാക്കാനുള്ള ട്രംപിന്റെ നീക്കമാണ്.
സ്വർണവില കത്തിക്കയറാൻ ഇടവരുത്തിയേക്കാവുന്ന നടപടിയാണിത്. സ്വർണത്തെ തീരുവയിൽ നിന്ന് ഒഴിവാക്കാൻ ട്രംപ് തയാറായേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇതുവരെ അദ്ദേഹമോ വൈറ്റ്ഹൗസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവിലയും വൻതോതിൽ കുറഞ്ഞു.
ചില ജ്വല്ലറികളിൽ ഗ്രാമിന് 60 രൂപ താഴ്ന്ന് 7,745 രൂപയായി. മറ്റ് ജ്വല്ലറികളിൽ 60 രൂപ കുറഞ്ഞ് 7,695 രൂപ.
വെള്ളിക്ക് ചില വ്യാപാരികൾ വില ഗ്രാമിന് 125 രൂപയിൽ മാറ്റമില്ലാതെ നിർത്തിയപ്പോൾ മറ്റു ചിലർ ഒരു രൂപ കുറച്ച് 124 രൂപയാക്കി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,990 രൂപയും 9 കാരറ്റിനു വില 30 രൂപ താഴ്ന്ന് 3,860 രൂപയുമായി.
ആ വില മതിയോ?
സംസ്ഥാനത്ത്
ആഭരണമായി വാങ്ങുമ്പോൾ അടിസ്ഥാനവിലയ്ക്ക് പുറമെ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ബാധകമാണ്.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35% വരെയൊക്കെയാകാം.
ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ 13 പൈസ മെച്ചപ്പെട്ട് 87.53ലാണ് വ്യാപാരം തുടങ്ങിയത്. ഇതും ഇന്ന് കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു.
രൂപ മെച്ചപ്പെടുകയും ഡോളർ തളരുകയും ചെയ്യുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവും കുറയും; ഇതും ആഭ്യന്തര വിലനിർണയത്തിൽ പ്രതിഫലിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]