
കേരളത്തിൽ സ്വർണവില വീണ്ടും മുന്നേറ്റത്തിന്റെ ട്രാക്കിൽ. ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത തിരിച്ചടിയാണിത്.
ഇന്നു ഗ്രാമിന് 55 രൂപ ഉയർന്ന് വില 9,075 രൂപയായി. 440 രൂപ വർധിച്ച് പവൻവില 72,600 രൂപയിലുമെത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കയറ്റം.
യുഎസ് പ്രസിഡന്റ് സ്വർണത്തിനു നേട്ടമാകുന്നത്. ഇതിനകം ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, ബംഗ്ലദേശ്, ഇറാക്ക്, കംബോഡിയ, ശ്രീലങ്ക എന്നിവ ഉൾപ്പെടെ 22ഓളം രാജ്യങ്ങൾക്കുമേൽ ട്രംപ് പുതുക്കിയ തീരുവ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരും. ഇന്നലെ കാനഡയ്ക്കുമേൽ 35% തീരുവയും പ്രഖ്യാപിച്ച ട്രംപ് ബ്രസീലിനുമേൽ 50% തീരുവ ചുമത്തുമെന്ന ഭീഷണിയും മുഴക്കി.
യുഎസിനെ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ബ്രസീൽ പറഞ്ഞതോടെ തീരുവ യുദ്ധം കടുക്കുമെന്ന് ഉറപ്പായി.
യുഎസുമായി വ്യാപാരബന്ധമില്ലെങ്കിലും ബ്രസീലിന് ഒന്നും സംഭവിക്കില്ലെന്ന് പ്രസിഡന്റ് ലുല ഡി സിൽവ പറയുകയും ചെയ്തു. കാനഡയും തിരിച്ചടിക്കാനുള്ള സാധ്യതയേറെ.
ഇതേത്തുടർന്ന് ഓഹരി വിപണികൾ നേരിട്ട
തളർച്ചയും യുഎസ് ഡോളറിന്റെ കുതിപ്പുമാണ് സ്വർണവിലയെ മുന്നോട്ടു നയിച്ചത്. സുരക്ഷിത നിക്ഷേപമെന്നോണം സ്വർണ നിക്ഷേപ പദ്ധതികൾക്ക് സ്വീകാര്യതയേറി.
യുഎസ് ഡോളർ ഇൻഡക്സ് മെച്ചപ്പെട്ടതോടെ സ്വർണം വാങ്ങുന്നത് ചെലവേറിയതുമായി. ഇതോടെ വില കൂടുകയായിരുന്നു.
ഡോളറിന്റെ കുതിപ്പും വിനയായി
രാജ്യാന്തര സ്വർണവില, സ്വർണത്തിന്റെ മുംബൈ വിപണിയിലെ വില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ അവ വ്യാപാരികൾക്ക് നൽകുമ്പോൾ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്), ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ഓരോ ദിവസവും രാവിലെ സ്വർണവില നിർണയം.
ഇന്നു വിലനിശ്ചയിക്കുമ്പോൾ രാജ്യാന്തര വിലയുള്ളത് ഔൺസിന് 14 ഡോളർ ഉയർന്ന് 3,331 ഡോളറിൽ.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.24% ഉയർന്ന് 97.89ൽ എത്തി. മുംബൈ വില ഗ്രാമിന് 61 രൂപ ഉയർന്ന് 9,986 രൂപയും ബാങ്ക് റേറ്റ് 65 രൂപ വർധിച്ച് 10,001 രൂപയുമായി.
രൂപയുള്ളത് ഡോളറിനെതിരെ 17 പൈസ ഇടിഞ്ഞ് 85.82ലും.
ഇതോടെ കേരളത്തിലും സ്വർണവില കൂടുകയായിരുന്നു. 3 ദിവസത്തെ നേട്ടയാത്രയ്ക്ക് ബ്രേക്കിട്ടാണ് ഇന്ന് രൂപ ഡോളറിനെതിരെ ഇടിഞ്ഞത്. രാജ്യാന്തര വില വീണ്ടും 3,400 ഡോളറിലേക്ക് എത്തിയേക്കാമെന്ന് ചില അനലിസ്റ്റുകൾ പറയുന്നുണ്ട്.
ഈ പ്രവചനം യാഥാർഥ്യമായാൽ കേരളത്തിൽ പവൻവില 73,000 രൂപ കടന്ന് മുന്നേറും.
വെള്ളിയും തുടങ്ങി കുതിപ്പ്
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണം, വെള്ളിവിലകളും മുന്നേറി. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.
ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 7,480 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ വർധിച്ച് 120 രൂപയും.
എസ്.
അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റ് സ്വർണത്തിനു നൽകിയ വില ഗ്രാമിന് 40 രൂപ ഉയർത്തി 7,435 രൂപ. വെള്ളിവില ഗ്രാമിന് രണ്ടു രൂപ കൂട്ടി 118 രൂപയായും നിശ്ചയിച്ചു.
ഇന്നൊരു പവന്റെ വാങ്ങൽ വില
സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും ബാധകമാണ്.
5% പണിക്കൂലി പ്രകാരമാണ് ഇന്നു സ്വർണാഭരണം വാങ്ങുന്നതെങ്കിൽ ഒരു പവന്റെ വാങ്ങൽ വില 78,572 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,822 രൂപയും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് AFP(NOAH SEELAM)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]