
ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട യൂറോപ്യൻ നിർദ്ദേശങ്ങൾ പാലിക്കാൻ സ്പെയിൻ തയ്യാറെടുക്കുന്നു. വെർച്വൽ അസറ്റ് സേവന ദാതാക്കളുടെ ഇടപാട് ഡാറ്റയും അവരുടെ ഉപയോക്താക്കളുടെ ഹോൾഡിങുകളും റിപ്പോർട്ട് ചെയ്യാൻ നിർബന്ധിക്കുന്ന ഒരു നിയമം സർക്കാർ അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2026 ജനുവരിയോടെ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ നിർദ്ദേശം നടപ്പിലാക്കിയാൽ സ്പെയിന്കാരുടെ കൈവശമുള്ള ക്രിപ്റ്റോകറൻസി ആസ്തികളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് ലഭിക്കും. നികുതി ശേഖരിക്കുന്നതിന് സ്പാനിഷ് നികുതി ഏജൻസിക്ക് ഈ ആസ്തികൾ പിടിച്ചെടുക്കാൻ കഴിയും.
ഡിജിറ്റൽ ആസ്തികൾ മനസിലാക്കൽ ലക്‌ഷ്യം
ക്രിപ്റ്റോ ആസ്തികൾക്കായുള്ള നികുതി സുതാര്യതയെക്കുറിച്ചുള്ള അഡ്മിനിസ്ട്രേറ്റീവ് സഹകരണത്തിന്റെ ഭാഗമായി, യൂറോപ്യൻ യൂണിയനിലെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ അക്കൗണ്ടുകളുള്ള സ്പാനിഷ് പൗരന്മാരുടെ ഡാറ്റയും സ്പാനിഷ് നികുതി ഏജൻസിക്ക് ലഭിക്കും.
ക്രിപ്റ്റോകറൻസികളുടെ വികേന്ദ്രീകൃത സ്വഭാവം കാരണം യൂറോപ്യൻ നികുതി ഏജൻസികൾക്ക് ഉണ്ടാകുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയനിലെ നികുതി നിയമങ്ങൾ പാലിക്കാൻ ആണ് ഡിഎസി 8 ശ്രമിക്കുന്നത് . ക്രിപ്റ്റോ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ വാർഷിക അടിസ്ഥാനത്തിൽ നികുതി ഏജൻസികളുമായി കൈമാറുന്നത് ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. സ്പെയിൻ ഈ നിയമം ശരിയായ രീതിയിൽ നടപ്പിലാക്കിയാൽ ഈ മോഡൽ പിന്തുടരാൻ മറ്റു രാജ്യങ്ങൾക്കും താല്പര്യം കാണും. കാരണം, പൗരന്മാർ ഏതൊക്കെ ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിക്കുന്നുണ്ട് എന്ന കാര്യം ഇപ്പോൾ സർക്കാരുകൾക്ക് അറിയില്ല. സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാനിത് വെല്ലുവിളിയാണ്. ഡിജിറ്റൽ കറൻസികളിലേക്ക് പോകുന്ന ഈ കാലഘട്ടത്തിൽ ഇതൊരു അത്യാവശ്യ കാര്യമായി സർക്കാരുകൾ പരിഗണിക്കാൻ ഇടയുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary:
Spain is implementing new regulations under DAC8 to track and potentially seize citizens’ cryptocurrency holdings for tax purposes by 2026, impacting both domestic and EU-based exchanges. This move highlights the growing global focus on crypto tax transparency.
mo-business-investment 74at65i9lnnnob9av8n2nocf3j-list 7q27nanmp7mo3bduka3suu4a45-list mo-business-cryptocurrency mo-business-bitcoin 47os3b67c5ul7dfu840gppped3