
അത്രയ്ക്കങ്ങ് തണുക്കേണ്ട | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | India Sets Minimum AC Temperature at 20 Degrees Celsius | Malayala Manorama Online News
എസികളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായി നിശ്ചയിക്കാൻ കേന്ദ്രം
പുതിയ തീരുമാനം ഊർജ സംരക്ഷണത്തിന്റെ ഭാഗം
hand control air conditioner remote, controling temperature.
ന്യൂഡൽഹി∙ എയർ കണ്ടീഷണറുകൾ (എസി) ഇനി അമിതമായി ‘തണുപ്പിക്കാൻ’ സർക്കാർ അനുവദിക്കില്ല.
പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായി നിശ്ചയിക്കുമെന്ന് കേന്ദ്ര ഊർജമന്ത്രാലയം അറിയിച്ചു. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല.
നിലവിലെ എസികളിൽ 16 ഡിഗ്രിയോ 18 ഡിഗ്രിയോ വരെ താഴ്ത്താനാകും. ഊർജ സംരക്ഷണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെടുക്കാൻ ഒരുങ്ങുന്നതെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു.
എസി യൂണിറ്റുകൾ ചൂടിനായി ഉപയോഗിക്കുമ്പോൾ 28 ഡിഗ്രി വരെയേ ഭാവിയിൽ ഉയർത്താനാകൂ. നിലവിലിത് 30 ഡിഗ്രി വരെയാണ്.
ചട്ടം വിജ്ഞാപനം ചെയ്ത ശേഷം ഉൽപാദിപ്പിക്കുന്ന എസി യൂണിറ്റുകൾക്കാണ് ഇത് ബാധകമാവുക. 16 മുതൽ 20 ഡിഗ്രിയിൽ എസി പ്രവർത്തിക്കുമ്പോൾ ഊർജ ഉപഭോഗം വളരെ കൂടുതലാണ്.
മിനിമം താപനില 24 ഡിഗ്രിയാക്കാനായിരുന്നു സർക്കാരിന് തീരുമാനം. എന്നാൽ ചില എതിർപ്പുകൾ വന്നതുകൊണ്ടാണ് ഇത് 20 ഡിഗ്രിയാക്കിയതെന്നും തുടർ വിലയിരുത്തലുകൾക്കു ശേഷം ഇത് ഉയർത്താൻ ഇടയുണ്ടെന്നും ഖട്ടർ പറഞ്ഞു.
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. 24–25 ഡിഗ്രിയാണ് എസി പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ താപനില.
എന്നാൽ ഭൂരിഭാഗവും കുറഞ്ഞ താപനിലയിലാണ് പ്രവർത്തിപ്പിക്കുന്നത്. എസിയിൽ ഒരു ഡിഗ്രി ഉയർത്തി വച്ചാൽ 6% വൈദ്യുതി ലാഭമുണ്ടാകുമെന്ന് കേന്ദ്ര ഊർജ മന്ത്രാലയം സെക്രട്ടറി പങ്കജ് അഗർവാൾ പറഞ്ഞു.
20ൽ നിന്ന് 24 ഡിഗ്രിയിലേക്ക് ഉയർത്തിയാൽ 24 ശതമാനമാണ് വൈദ്യുതി ലാഭം. രാജ്യത്തെ പകുതി എസികളും ഇത്തരത്തിൽ ഉപയോഗിച്ചാൽ ഒരു വർഷം ഏകദേശം 1,000 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാം.
മൊത്തം വൈദ്യുതി ബില്ലിൽ ഏകദേശം 5,000 കോടി രൂപ ലാഭിക്കാനും 82 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും കഴിയും. English Summary: India’s new AC temperature regulation mandates a minimum 20-degree Celsius setting.
This policy, driven by energy conservation concerns, aims to reduce electricity consumption and carbon emissions significantly.
mo-homestyle-air-conditioner 1utte4q2d417p7ulvc63boq7g3 mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-legislature-centralgovernment
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]