
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില.
കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വില തുടർച്ചയായി താഴ്ന്നതോടെ സ്വർണത്തിന് തിരുത്തൽ സാധ്യതയുണ്ടെന്ന പ്രതീക്ഷയാണ് ഇന്നത്തെ വില വർധനയോടെ അസ്ഥാനത്തായത്.
അമേരിക്കയും ചൈനയും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന വ്യാപാര ചർച്ച ഇനി ചട്ടക്കൂടൊരുക്കുമെന്ന പ്രസ്താവനയോടെ അവസാനിച്ചതാണ് വിലയിൽ വീണ്ടും കുതിപ്പിന് ഇടയാക്കിയത്. അതായത് ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വസിക്കാൻ സമയമായില്ലെന്ന് ചുരുക്കം.
ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ ചേർക്കുമ്പോൾ വിലയുടെ ഭാരം കൂടുതൽ വർദ്ധിക്കുകയാണ്. വിവാഹം പോലുള്ള പ്രധാന ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ഉയർന്നുവരുന്ന വില വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]