സ്വർണവില ഇന്നും വർധിച്ചു. ഇന്നലെ രാവിലെ കൂടുകയും ഉച്ചയോടെ കുറയുകയും ചെയ്തതിന് ശേഷമാണിത്.
ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയിലെത്തി. പവൻ വില 360 രൂപ വർധിച്ച് 1,12,080 രൂപയുമായി.
രാജ്യാന്തര വിലയിൽ വന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ 0.92 ശതമാനം നഷ്ടത്തിൽ ഔൺസിന് 4,748 ഡോളറെന്ന നിലയിലാണ് സ്വർണം ക്ലോസ് ചെയ്തത്.
ഇറാൻ യുദ്ധത്തിന് പരിഹാരം കാണാൻ സമാധാന ചർച്ചകൾ തുടങ്ങിയതും പണപ്പെരുപ്പ ഭീഷണി കുറഞ്ഞതും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചിരുന്നു.
പോയ ആഴ്ചയിലെ എല്ലാ ദിവസവും വിപണിയില്‍ ‘വാല്യൂ ബയിങ്’ നടന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ടു ശതമാനത്തോളം മുന്നേറ്റമുണ്ടാക്കി. സമാധാന ചർച്ചകൾ വിജയിച്ചാൽ വില ഇനിയും കുതിക്കും.
രാജ്യാന്തര വിപണിയിൽ ഔൺസിന് 5,000 ഡോളറെന്ന വില ഭേദിക്കാനായാൽ സ്വർണം കുതിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
സ്വർണ വില ചാഞ്ചാടിക്കളിച്ച ആഴ്ചയാണ് കടന്നു പോയത്. എന്നാൽ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും സ്വർണം നേട്ടത്തിലാണ്.
ആഴ്ചയുടെ തുടക്കത്തിൽ സ്വർണവില ഔൺസിന് 4,522 ഡോളർ എന്ന നിലയിലായിരുന്നു. പിന്നാലെ ലാഭമെടുപ്പിനെ തുടർന്ന് വില താഴ്ന്നു.
വെടിനിർത്തൽ കരാർ പ്രഖ്യാപനം വന്നതോടെ വില വർധിച്ചു. കേരളത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 1,12,800 രൂപ രേഖപ്പെടുത്തിയത് എട്ടാം തീയതിയാണ്.
പിന്നാലെ വില ഇടിഞ്ഞെങ്കിലും അവസാന ദിവസങ്ങളിൽ തിരികെ കയറുകയായിരുന്നു.
ഇവ നിർണായക ഘടകങ്ങൾ
∙ഇറാന് – യുഎസ് യുദ്ധത്തെക്കുറിച്ചും വെടിനിർത്തൽ കരാറിനെക്കുറിച്ചും നിക്ഷേപകർക്കുള്ള ആശങ്കയാണ് വില വർധിക്കാനുള്ള പ്രധാന കാരണം. ഇത് സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പദവി നിലനിർത്തിയിട്ടുണ്ട്.
∙ക്രൂഡ് ഓയിൽ വില ഉയർന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണി വര്‍ധിപ്പിച്ചു.
പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ നിക്ഷേപകർ സ്വർണ നിക്ഷേപം വർധിപ്പിക്കുണ്ട്.
∙അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അൽപം മെച്ചപ്പെട്ടതും സ്വർണവിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. ഡോളർ സൂചിക കുറയുമ്പോൾ മറ്റ് കറൻസികളിൽ സ്വര്‍ണം വാങ്ങുന്നത് എളുപ്പമാണ്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കുന്ന 18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 11,580 രൂപയിലാണ്.
ചില ജ്വല്ലറികളിൽ ഗ്രാമിന് 11,515 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 260 രൂപയിലാണ്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.27 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി മാറും.
കേരളത്തിൽ സാധാരണ മൂന്നു മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

