
സംസ്ഥാനത്ത് ഇനി സ്വർണത്തിന് ഒരേ വിലയെന്ന് ബി.ഗോവിന്ദൻ | മനോരമ ഓൺലൈൻ ന്യൂസ്- alappuzha kerala news malayalam | Kerala Gets Uniform Gold Price | B. Govindan Announces Statewide Standardization | Malayala Manorama Online News
പലവില ഇനി ഇല്ല; കേരളത്തിൽ ഇനി സ്വർണത്തിന് ഒരേ വിലയെന്ന് ബി. ഗോവിന്ദൻ
Published: March 11 , 2025 02:53 PM IST
1 minute Read
Image : Shutterstock/AI
ആലപ്പുഴ ∙ ഇനി മുതൽ സംസ്ഥാനത്തു സ്വർണത്തിന് ഒരേ വില ആയിരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി. ഗോവിന്ദൻ. സ്വർണ വ്യാപാരികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ സംഘടനകൾക്കനുസരിച്ചു സംസ്ഥാനത്തു മൂന്നു വിലയിലാണു സ്വർണം വിൽക്കുന്നത്. രാജ്യത്തെവിടെയും സ്വർണത്തിന് ഒരേ വിലയാക്കാനുള്ള ശ്രമം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അധ്യക്ഷത വഹിച്ചു. മുതിർന്ന സ്വർണ വ്യാപാരി ബേബിച്ചൻ മൂഴയിലിനെ ആദരിച്ചു. സംസ്ഥാന ട്രഷറർ ബിന്ദു മാധവ്, വർക്കിങ് പ്രസിഡന്റ് റോയി പാലത്ര, രാജൻ ജെ.തോപ്പിൽ, വിൽസൺ ഇട്ടിയവിര എന്നിവർ പ്രസംഗിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala will now have a uniform gold price across the state, announced B. Govindan of the All Kerala Gold and Silver Merchants Association. This move aims to standardize gold pricing across the state and eventually, the country.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-gold mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 65imgbtdbk0qn3gb4roi6u56o8