
മനോരമ സമ്പാദ്യം-ധനലക്ഷ്മി സെക്യൂരിറ്റീസ് സൗജന്യ ഓഹരി നിക്ഷേപ ക്ലാസ് തൃശൂരിൽ | ഓഹരി വിപണി | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Manorama Sampadyam-Dhanalekshmi Securities Stock Market-Mutual Seminar | Malayala Manorama Online News
മനോരമ സമ്പാദ്യം-ധനലക്ഷ്മി സെക്യൂരിറ്റീസ് സൗജന്യ ഓഹരി നിക്ഷേപ ക്ലാസ് തൃശൂരിൽ
Published: March 11 , 2025 01:57 PM IST
1 minute Read
തൃശ്ശൂർ∙ മലയാള മനോരമ സമ്പാദ്യം, ധനകാര്യ ഉപദേശക സ്ഥാപനമായ ധനലക്ഷ്മി സെക്യൂരിറ്റീസ് എന്നിവയുടെ നേതൃത്വത്തിൽ തൃശൂരിൽ സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ സെമിനാർ നടത്തുന്നു.
ഡോ.എ.ആർ. മേനോൻ റോഡിൽ കുന്നത്തുമന ലെയ്നിലെ ധനലക്ഷ്മി സെക്യൂരിറ്റിസിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് 15ന് രാവിലെ 10നാണ് സെമിനാർ. ആദിത്യ ബിർള സൺലൈറ്റ് മ്യൂച്വൽഫണ്ട് എംഡിയും സിഇഒയുമായ ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. ആംഫി മുൻ സിഇഒ എൻ.എസ്. വെങ്കിടേഷ് അധ്യക്ഷനാകും.
സുന്ദരം മ്യൂച്വൽഫണ്ട് മുൻ എംഡി സുനിൽ സുബ്രഹ്മണ്യം, ബിർള മ്യൂച്വൽഫണ്ട് സോണൽ ഹെഡ് അരുൺ മൊഹന്തി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഓഹരി, മ്യൂച്വൽഫണ്ട് എന്നിവ സംബന്ധിച്ച് നിക്ഷേപകരുടെ സംശയങ്ങൾക്ക് സെമിനാറിൽ മറുപടി ലഭിക്കും.
സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ധനലക്ഷ്മി സെക്യൂരിറ്റീസ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. മലയാള മനോരമ, ധനലക്ഷ്മി സെക്യൂരിറ്റീസ് എന്നിവയുടെ സ്റ്റോളുകളുമുണ്ടാകും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി തപാലിൽ ലഭിക്കും.
പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് 15 മുതൽ 31 വരെ ഇൻവെസ്റ്റേഴ്സ് സർവീസ് ക്യാമ്പും ഉണ്ടായിരിക്കുമെന്ന് ധനലക്ഷ്മി സെക്യൂരിറ്റീസ് എം.ഡി ആർ. വൈത്തിശ്വരൻ അയ്യർ പറഞ്ഞു. രജിസ്ട്രേഷനും വിവരങ്ങൾക്കും: 9446360204, 8138899881
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Malayala Manorama Sampadyam and Dhanalekshmi Securities are hosting a free investment seminar in Thrissur
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
v9f2k8skmb1u83555650g17qq mo-business-mutualfund mo-business-stockmarket mo-business-sampadyam-magazine mo-business-business-news 7q27nanmp7mo3bduka3suu4a45-list 3sdn5dbhvlnj360kbfi72l9e03-list