
നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പണം വേണമെന്നത് മിക്കവരുടേയും ആഗ്രഹമാണ്. സമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്താൻ പണം നിക്ഷേപിക്കണം. എവിടെ നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സമ്പത്ത് വളരുന്നത്. ബിസിനസ് ചെയ്യുന്നവരോടല്ല ഈ പറയുന്നത്. പഴ്സനൽ ഫിനാൻസിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്നാണിത്. സാമ്പത്തിക സുരക്ഷിതത്വം നേടണമെങ്കിൽ ഈ റൂൾസ് ഒരിക്കലും ലംഘിക്കരുത്.
കടം വാങ്ങി നിക്ഷേപിക്കരുത്
ഒരുക്കലും കടമെടുത്ത് നിക്ഷേപിക്കാൻ നിൽക്കരുത്. അങ്ങനെ ചെയ്താൽ പ്രത്യേകിച്ചു ലാഭമൊന്നും ഇല്ല. കടം വാങ്ങിയാൽ അതു ബാധ്യതതന്നെയാണ്. കാരണം കടം വാങ്ങിയ പണം തിരിച്ചു കൊടുക്കേണ്ടതാണ്. പലരും ലോൺ അല്ലെങ്കിൽ സ്വർണം പണയം വച്ചുമൊക്കെ നിക്ഷേപിക്കാറുണ്ട്. ബിസിനസിൽ നിക്ഷേപിക്കുന്നതും സമ്പാദ്യം വളർത്താൻ നിക്ഷേപിക്കുന്നതും രണ്ടും രണ്ടാണ്.
സമയത്തെ കാത്തുനിൽക്കരുത്
നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിലും നാളെയാകട്ടെ അല്ലെങ്കിൽ ബോണസ് കിട്ടിയിട്ട് നിക്ഷേപിക്കാം എന്നെല്ലാം കരുതുന്നവരുണ്ട്. ഏറ്റവും നല്ല സമയം ഇന്നാണ്. നാളത്തേക്കു മാറ്റി വയ്ക്കാതിരിക്കുക. തീരുമാനമെടുത്താൽ ഉടൻ നടപ്പാക്കുക. നിക്ഷേപിക്കാൻ ആയിരങ്ങൾ വേണമെന്നില്ല. 500 രൂപ ആയാലും മതി. ജോലി കിട്ടിയ സമയത്ത് നിക്ഷേപിക്കാൻ സാധിക്കാത്തവർ ഇന്നാണെങ്കിലും തുടങ്ങുക. ഇനിയും വൈകിയിട്ടില്ല.
Businessman pressing calculator, calculating the conversion rate of Indian Rupee money as a return of financial investment at the table in his office indoors.
കുറുക്കുവഴികളോട് നോ പറയുക
പണക്കാരനാകാൻ എളുപ്പവഴി ഇല്ല എന്നാദ്യം മനസ്സിലാക്കുക. മികച്ച ലാഭം തരുന്ന ബിസിനസാണ് എന്നു പറഞ്ഞ് പലരും പണം ഇറക്കാൻ പ്രേരിപ്പിക്കും. പക്ഷേ, ശരിയായ വഴിയിലൂടെ നേടിയ ധനം മാത്രമേ നിലനിൽക്കൂ. ദീർഘകാലത്തേക്ക് നേരായ വഴിയിലൂടെയുള്ള നിക്ഷേപരീതികൾ മാത്രം തിരഞ്ഞെടുക്കുക.
വീടിനു വേണം ഇങ്ങനെയൊരു കുട, ഹോം ഇൻഷുറൻസ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
പഠിച്ച ശേഷം മാത്രം നിക്ഷേപം
കഷ്ടപ്പെട്ടു സമ്പാദിച്ച പണം നിക്ഷേപിക്കും മുൻപ് നന്നായി ഹോംവർക്ക് ചെയ്യണം. എവിടെ നിക്ഷേപിക്കുമ്പോഴും നന്നായി പഠിച്ചതിനു ശേഷം മാത്രം പണം മുടക്കുക. അത് മ്യൂച്വൽ ഫണ്ട് ആയാലും ഓഹരി വിപണിയായാലും നല്ലവണ്ണം ആലോചിച്ചു മാത്രം കമ്പനികൾ/ഫണ്ടുകൾ തിരഞ്ഞെടുക്കുക.
Money in a burlap full of Indian Five Hundred Rupee Notes. Concept for lottery winning, cash prizes, jackpot.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]