കൊച്ചി∙ ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയിലൂടെയാണ് . ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പവന് 3760 രൂപ വർധിച്ചപ്പോൾ ഈ മാസം കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം 3240 രൂപയുടെ വർധനയാണ് ഉണ്ടായത്.
ഇതുവരെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത് ജനുവരിയിലാണ് പവന് 4640 രൂപ. വിലയിൽ കുറവ് രേഖപ്പെടുത്തിയ ജൂൺ മാസത്തിൽ കുറഞ്ഞതാകട്ടെ പവന് വെറും 40 രൂപയും.
കഴിഞ്ഞ ജനുവരി 22ന് 60,000 രൂപ പിന്നിട്ട
ഒരു പവൻ സ്വർണ വിലയിൽ കഴിഞ്ഞ ഒൻപതു മാസത്തിനിടെ 20,000 രൂപയിലധികം വർധനയാണ് ഉണ്ടായത്. അടുത്തകാലത്ത് സ്വർണവിലയിലുണ്ടായ ഏറ്റവും വലിയ വർധനയുമാണിത്.
2022 ഡിസംബറിൽ 5000 രൂപ പിന്നിട്ട ഒരു ഗ്രാം സ്വർണത്തിന് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ വില ഇരട്ടിയിലധികം വർധിച്ചു.
അന്ന് ട്രോയ് ഔൺസിന് (31.1ഗ്രാം) 1811 ഡോളർ ആയിരുന്ന രാജ്യാന്തര വില. ഇപ്പോൾ 3649 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ്.
അന്ന് 82 ഡോളറായിരുന്ന രൂപയുടെ വിനിമയ നിരക്ക് ഇപ്പോൾ 88 ലും. 2010 മാർച്ചിൽ ഒരു പവൻ സ്വർണവില 12,280 രൂപയായിരുന്നു.
15 വർഷത്തിനിടെ വർധിച്ചത് 68600 രൂപ.
സ്വർണത്തിൽ കണ്ണുംനട്ട് നിക്ഷേപകർ
രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക സംഘർഷങ്ങൾ വലിയ തോതിൽ സ്വാധീനിക്കുന്ന സ്വർണവിലയിൽ അടുത്തിടെയുള്ള വൻ കുതിപ്പിനു കാരണമായത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണവില ഉയരാൻ ഇടയാക്കി.
യുഎസിലെ പുതിയ തൊഴിൽ അവസരങ്ങൾ കുത്തനെ കുറഞ്ഞതും ഫെഡറൽ റിസർവ് പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വർണത്തിൽ പണമിറക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതും സ്വർണത്തിന്റെ മൂല്യം ഉയർത്തുന്നു.
വില നിശ്ചയിക്കുന്നത് വ്യാപാരികളുടെ സംഘടന
ഓരോ സംസ്ഥാനത്തും സ്വർണ വ്യാപാരികളുടെ സംഘടനയാണ് ദിവസേനയുള്ള സ്വർണവില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് വില തീരുമാനിക്കുന്നത്.
സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ 95% വ്യാപാരികളും പിന്തുടരുന്നത്.
കഴിഞ്ഞ 9 മാസങ്ങളിലെ സ്വർണവില വർധന/ കുറവ്, ഗ്രാം, പവൻ ക്രമത്തിൽ:
ജനുവരി – 580 രൂപ, 4640 രൂപ
ഫെബ്രുവരി – 205 രൂപ, 1640 രൂപ
മാർച്ച് – 485 രൂപ, 3880 രൂപ
ഏപ്രിൽ – 470 രൂപ, 3760 രൂപ
മേയ് – 145 രൂപ, 1160 രൂപ
ജൂൺ – 5 രൂപ (കുറഞ്ഞു), പവന് 40 രൂപ കുറഞ്ഞു
ജൂലൈ – 150 രൂപ, 1200 രൂപ
ഓഗസ്റ്റ് – 470 രൂപ, 3760 രൂപ
സെപ്റ്റംബർ – 405 രൂപ, 3240 രൂപ 9 വരെ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]