ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് മലക്കംമറിഞ്ഞു. മോദി നല്ല ചങ്ങാതിയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച തുടരുമെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റിട്ടു.
ഏതാനും ആഴ്ചയ്ക്കുള്ളിൽ മോദിയുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് 25% തീരുവയും റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 25% പിഴത്തീരുവയും (ആകെ 50%) ഏർപ്പെടുത്തിയ ട്രംപ്, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്താതെ ഇനി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും 100% ഇറക്കുമതി തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ട്രംപ് കടുംപിടിത്തം ഉപേക്ഷിച്ചതും ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാണെന്ന സൂചന നൽകിയതും. ട്രംപിന്റെ പോസ്റ്റിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
ഇന്ത്യയും യുഎസും സുഹൃദ് രാഷ്ട്രങ്ങളാണെന്നും ചർച്ച തുടരുമെന്നും മോദിയും പറഞ്ഞു.
India and the US are close friends and natural partners. I am confident that our trade negotiations will pave the way for unlocking the limitless potential of the India-US partnership.
Our teams are working to conclude these discussions at the earliest. I am also looking forward…
കുതിച്ചുയർന്ന് ഓഹരി വിപണി
ഇന്ത്യൻ ഓഹരി സൂചികകളായ
.
ഇതിനുള്ള പ്രധാന കാരണങ്ങൾ നോക്കാം:
1) ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ച നികുതിനിരക്കിലെ ഇളവുകളും സ്ലാബ് പരിഷ്കരണവും വൈകാതെ പ്രാബല്യത്തിലാകുമെന്നതും ഉത്സവകാലം പടിവാതിലിൽ എത്തിനിൽക്കുന്നതും നൽകുന്ന പ്രതീക്ഷകൾ. 2) ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച സൂചനകൾ.
നേട്ടത്തോടെ 81,504ൽ ഇന്നു വ്യാപാരം തുടങ്ങിയ സെൻസെക്സ് ഒരുഘട്ടത്തിൽ 81,643 വരെ ഉയർന്നു.
നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ സൂചികയുള്ളത് 335 പോയിന്റ് (+0.41%) നേട്ടവുമായി 81,429ൽ. ഭാരത് ഇലക്ട്രോണിക്സ് (ബെൽ, +3.72%), എച്ച്സിഎൽ ടെക് (+2.91%), ടിസിഎസ് (+2.05%), ടെക് മഹീന്ദ്ര (+2.01%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ; നഷ്ടത്തിൽ മുന്നിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് (-2.57%).
മാരുതി സുസുക്കി 1.21%, സൊമാറ്റോ (എറ്റേണൽ, 0.84%) എന്നിങ്ങനെ താഴ്ന്നും തൊട്ടുപിന്നാലെയുണ്ട്.
കസറി ഐടിയും പൊതുമേഖലാ ബാങ്കുകളും
2.54% കുതിച്ച് ഐടി സൂചികയും 2.14% നേട്ടവുമായി പൊതുമേഖലാ ബാങ്ക് സൂചികയുമാണ് നിഫ്റ്റിയിലെ നേട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യ-യുഎസ് ചർച്ചകൾക്ക് വീണ്ടും വഴിതെളിഞ്ഞതും ഓറക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്വെയർ ഓഹരി കൈവരിച്ച 8% കുതിപ്പുമാണ് ഐടി കമ്പനികളുടെ ഓഹരികൾക്ക് പ്രധാനമായും ആവേശമായത്.
ഓഹരി ബൈബാക്കിനുള്ള ഇൻഫോസിസിന്റെ നീക്കവും കരുത്തായി. എഐ അധിഷ്ഠിത ക്ലൗഡ് സേവനത്തിൽ നിന്നുള്ള വരുമാനത്തിലെ വമ്പൻ കുതിപ്പാണ് ഓറക്കിൾ ഓഹരികളെ ആഘോഷത്തിലാക്കിയത്.
ഓറക്കിൾ, പെഴ്സിസ്റ്റന്റ് സിസ്റ്റംസ്, വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എംഫസിസ് തുടങ്ങിയ ഐടി ഓഹരികളെല്ലാം ഒന്നര ശതമാനത്തിന് മുകളിൽ നേട്ടത്തിലേറി.
വീണ്ടും പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനുള്ള നീക്കം കേന്ദ്രം നടത്തുന്നതും പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി (എഫ്ഡിഐ) കൂട്ടിയേക്കാമെന്ന സൂചനകളുമാണ് ബാങ്കിങ് ഓഹരികളെ ഉഷാറാക്കിയത്.
∙ ഇന്ത്യ-യുഎസ് ചർച്ചാസാധ്യതകളുടെ പശ്ചാത്തലത്തിൽ കിറ്റെക്സ് ഓഹരികൾ 5% കുതിച്ചുയർന്ന് അപ്പർ-സർക്യൂട്ടിലെത്തി.
∙ ഈ രംഗത്തെ മറ്റൊരു പ്രമുഖ കമ്പനിയായ ഗോകൽദാസ് എക്സ്പോർട്സ് 7% മുന്നേറി. കെപിആർ മിൽ ഓഹരി 3%, റെയ്മണ്ട് ലൈഫ്സ്റ്റൈൽ 2%.
അർവിന്ദ് ലിമിറ്റഡ് 3.5% എന്നിങ്ങനെയും നേട്ടത്തിലേറി.
ചെമ്മീൻ ഓഹരികൾ പറക്കുന്നു
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള
പശ്ചാത്തലത്തിൽ സമുദ്രോൽപന്ന കയറ്റുമതി രംഗത്തെ കമ്പനികളുടെ ഓഹരികളും മികച്ച നേട്ടത്തിലേറി. അവന്തി ഫീഡ്സ്, അപെക്സ് ഫ്രോസൻ ഫുഡ്സ്, വാട്ടർബേസ് ലിമിറ്റഡ് എന്നിവ ഉയർന്നത് 17% വരെ.
∙ അപെക്സ് ഫ്രോസൻ ഫുഡ്സ് 16.7% ഉയർന്നു.
വാട്ടർബേസിന്റെ നേട്ടം 12.5%. പത്ത് ശതമാനത്തിലധികമാണ് അവന്തി ഫീഡ്സിന്റെ ഉയർച്ച.
∙ കേരളം ആസ്ഥാനമായ കിങ്സ് ഇൻഫ്രയുടെ ഓഹരികൾ 3.3 ശതമാനത്തിലധികം ഉയർന്ന് വ്യാപാരം ചെയ്യുന്നു.
അവന്തി ഫീഡ്സിന്റെ മൊത്തം കയറ്റുമതി വരുമാനത്തിൽ 18 ശതമാനവും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിൽ നിന്നാണ്; അപെക്സിന്റെയാകട്ടെ മൊത്തം കയറ്റുമതി വരുമാനത്തിൽ 30 ശതമാനവും. വിപണി വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി റഷ്യയുമായും ഇന്ത്യ ചർച്ച നടത്തുന്നുണ്ട്.
യൂറോപ്യൻ യൂണിയന് സമാനമായ ചട്ടങ്ങളാണ് റഷ്യയിലുമുള്ളത്.
യൂറോപ്യൻ യൂണിയൻ പച്ചക്കൊടി വീശിയത് റഷ്യയിലേക്കുള്ള ചുവടുവയ്പ്പിനും സഹായിക്കുമെന്നാണ് സമുദ്രോൽപന്ന കയറ്റുമതിക്കാരുടെ പ്രതീക്ഷ. അതു സാധ്യമായാൽ കയറ്റുമതി വരുമാനത്തിൽ കൂടുതൽ നേട്ടം കൈവരിക്കാനും കഴിയും.
ഇന്ത്യയ്ക്കുമേൽ ട്രംപ് 50% തീരുവ പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിപണി തുറന്നുനൽകാമെന്ന് റഷ്യ പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]