സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 81,000 രൂപ കടന്നു. 160 രൂപ ഉയർന്ന് 81,040 രൂപയാണ് ഇന്നുവില.
ഇന്നലെയായിരുന്നു ആദ്യമായി 80,000 രൂപ ഭേദിച്ചത്. ഇന്നലെ 10,000 രൂപയെന്ന നാഴികക്കല്ല് കടന്ന ഗ്രാം വില ഇന്ന് 20 രൂപ കൂടി മുന്നേറി 10,130 രൂപയിലുമെത്തി.
അതേസമയം, രാജ്യാന്തരവില ലാഭമെടുപ്പിനെ തുടർന്ന് നേരിയതോതിൽ താഴ്ന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2 ഡോളർ കുറഞ്ഞ് ഔൺസിന് 3,641 ഡോളറിൽ.
ഇന്ത്യൻ രൂപ ഡോളറിനെതിരെ സമ്മർദത്തിലായത് കേരളത്തിൽ സ്വർണവില കൂടാനുള്ള വഴിയൊരുക്കി.
ഇന്ന് രൂപ ഡോളറിനെതിരെ 2 പൈസ താഴ്ന്ന് 88.13ൽ ആണ് വ്യാപാരം തുടങ്ങിയത്. മോദി തന്റെ നല്ല ചങ്ങാതിയാണെന്നും ഇന്ത്യയുമായി വ്യാപാര ഡീൽ ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയും യുഎസും തമ്മിൽ ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞത് രൂപയ്ക്ക് കരുത്തേകേണ്ടതാണ്. എന്നാൽ, കടകവിരുദ്ധമായി മൂല്യം കുറയുകയായിരുന്നു.
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും വ്യാപാര പങ്കാളികളുമാണെന്ന് ട്രംപിനുള്ള മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സിൽ കുറിച്ചു.
ഇന്ത്യയും യുഎസും തമ്മിലെ പങ്കാളിത്തം ശക്തമാക്കാൻ ചർച്ചകളിലൂടെ സാധിക്കും. ചർച്ചകൾ അതിവേഗം പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കുകയാണ്.
ട്രംപുമായി സംസാരിക്കാനായി കാത്തിരിക്കുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.
ട്രംപിന്റെയും മോദിയുടെയും വാക്കുകൾ ഓഹരി വിപണിക്ക് ഉണർവായെങ്കിലും രൂപയ്ക്ക് കരുത്തായില്ല.
കേരളത്തിൽ ഇന്നു 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 15 രൂപ വർധിച്ച് 8,390 രൂപയായി. വെള്ളിവില ഗ്രാമിന് 137 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
മറ്റൊരു വിഭാഗം വ്യാപാരികൾ 18 ഗ്രാമിന് നൽകിയ വില 15 രൂപ ഉയർത്തി 8,315 രൂപയാണ്. വെള്ളിവില അവർ ഗ്രാമിന് 133 രൂപയിൽ മാറ്റമില്ലാതെയും നിർത്തി.
∙ സ്വർണം വാങ്ങാൻ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും ബാധകമാണ്.
മിനിമം 5% പണിക്കൂലി പ്രകാരംപോലും ഇന്ന് 22 കാരറ്റ് സ്വർണം ഒരു പവൻ വാങ്ങാൻ 87,000 രൂപയ്ക്കുമേലാകും.
India and the US are close friends and natural partners. I am confident that our trade negotiations will pave the way for unlocking the limitless potential of the India-US partnership.
Our teams are working to conclude these discussions at the earliest. I am also looking forward… ∙ ദുബായിൽ സ്വർണവില റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി.
ഇന്നലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 408 ദിർഹമായിരുന്ന വില ഇന്നുള്ളത് 406.25 ദിർഹത്തിൽ.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായിരിക്കേ, വരുംദിവസങ്ങളിൽ സ്വർണവില കൂടിയേക്കാമെന്നാണ് വിലയിരുത്തലുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]