തിരുവനന്തപുരം ∙ കുതിച്ചു കയറിയ പച്ചക്കറി വില ഇടിയുന്നു. ഓണത്തലേന്നു മുതൽ നേരിയ വിലക്കുറവ് ഉണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും വില കുറയുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ആവശ്യക്കാർ കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ വിളവു കൂടിയതുമാണു കാരണം. ഹോർട്ടികോർപ് വിൽപനശാലകളിലും പൊതുവിപണിയിലേതിന് ആനുപാതികമായി വില കുറയുന്നുണ്ട്. ജൂൺ–ജൂലൈ മാസങ്ങളിലാണു വില കുതിച്ചു കയറിയത്. ജൂലൈ അവസാനവാരം തക്കാളി വില കിലോയ്ക്ക് 140 രൂപ വരെ എത്തി. ചെറിയ ഉള്ളി 180–200 വരെയും. ഇഞ്ചി വില 180 രൂപയിൽ നിന്ന് 420 രൂപ വരെയും എത്തിയിരുന്നു.
ജൂലൈ 24 ന് തിരുവനന്തപുരം ചാല മാർക്കറ്റിലെ പച്ചക്കറി വില ബ്രാക്കറ്റിൽ മാർക്കറ്റിലെ ഇന്നലത്തെ വില
തക്കാളി– 100–120 (25–30)
ബീൻസ്– 80–100 (40)
വെളുത്തുള്ളി– 160–200 (120–180)
ചെറിയ ഉള്ളി– 180–200 (75–70)
പയർ– 90–100 (30–40)
ഇഞ്ചി– 260 (120–200)
ഞാലിപ്പൂവന് ഇരട്ടിയോളം വില
വാഴപ്പഴം വിപണിയിൽ വിലക്കയറ്റം രൂക്ഷമാണ്. ഞാലിപ്പൂവൻ കിലോഗ്രാമിന് 100–126 രൂപയായിരുന്നു ഇന്നലെ ചാല മാർക്കറ്റിലെ വില. ജൂലൈയിൽ 60–70 രൂപ വരെയായിരുന്നു . ഏത്തക്കായ–60–70, പാളയംതോടൻ–40–45, റോബസ്റ്റ–40, കപ്പപ്പഴം–70 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ വില. ഹോർട്ടികോർപ് വിൽപനശാലകളിൽ ഞാലിപ്പൂവന് 85 രൂപ.
Content Highlight: Vegetable prices are falling
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]