
സ്വർണവില റെക്കോർഡ് ഉയരത്തിനടുത്ത് എത്തിയിട്ടും യുഎഇയിൽ പൊടിപൊടിച്ച് സ്വർണക്കട്ടിയുടെ കച്ചവടം. സ്വർണാഭരണത്തിനു പകരം സ്വർണക്കട്ടി (ഗോൾഡ് ബാർ) വാങ്ങുന്നവരുടെ എണ്ണം വൻതോതിൽ കൂടിയെന്ന് വിതരണക്കാർ പറയുന്നു.
നിലവിൽ 22 കാരറ്റ് സ്വർണത്തിന് വില 379 ദിർഹമാണ് (ഏകദേശം 9,000 രൂപ). കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 383.75 ദിർഹമാണ് (9,140 രൂപ) റെക്കോർഡ്.
12,000 ദിർഹം (2.85 ലക്ഷം രൂപ) വരുന്ന ഒരു ഔൺസിന്റെ സ്വർണക്കട്ടിക്കും മികച്ച ഡിമാൻഡ് ഉണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.
സ്വർണം ആഭരണമായി വാങ്ങുമ്പോഴുള്ള ഉയർന്ന പണിക്കൂലി ഒഴിവാക്കാനാണ് പലരും സ്വർണക്കട്ടി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കച്ചവടം കൂടുതൽ ഉഷാറാക്കിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഈടാക്കാനുള്ള നീക്കമാണ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒരു കിലോഗ്രാം, 100 ഔൺസ് സ്വർണക്കട്ടികൾക്ക് തീരുവ ഏർപ്പെടുത്താനാണ് ശ്രമം.
നിലവിൽ സ്വർണത്തിന് തീരുവ ഇല്ല.
ട്രംപിന്റെ നീക്കം ഏറ്റവുമധികം ബാധിക്കുക യുഎസിലേക്ക് വൻതോതിൽ സ്വർണക്കട്ടികൾ കയറ്റുമതി ചെയ്യുന്ന സ്വിറ്റ്സർലൻഡിനെ ആയിരിക്കും. 39% തീരുവയാണ് സ്വിറ്റ്സർലൻഡിന് ട്രംപ് പ്രഖ്യാപിച്ചത്.
ഇതു സ്വർണത്തിനും ബാധകമാകും.
ലോകത്ത് ഏറ്റവുമധികം സ്വർണ അവധി വ്യാപാരം നടക്കുന്ന കോമെക്സ് (ന്യൂയോർക്ക്) വിപണിയിൽ ഏറ്റവുമധികം ഡിമാൻഡ് ഉള്ളത് സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഈ ബാറുകൾക്കാണെന്നിരിക്കെ, രാജ്യാന്തര സ്വർണവില കൂടാനും ട്രംപിന്റെ താരിഫ് ഷോക്ക് വഴിവയ്ക്കും. ഇത്തരത്തിൽ വിലയേറുംമുൻപ് സ്വർണക്കട്ടി വാങ്ങാക്കൂട്ടാനുള്ള തിരക്കാണ് യുഎഇ വിപണിയിൽ.
അതേസമയം, സ്വർണത്തെ താരിഫിൽ നിന്ന് യുഎസ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം വൈറ്റ്ഹൗസിൽ നിന്നുണ്ടായിട്ടില്ല.
യുഎഇ സ്വർണക്കട്ടികൾക്ക് നിബന്ധനകൾക്ക് വിധേയമായി മൂല്യവർധിത നികുതി (വാറ്റ്) ഒഴിവാക്കിയിട്ടുണ്ടെന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]