
ന്യൂഡൽഹി ∙ ട്രംപിന്റെ ഇറക്കുമതി തീരുവകൾ മൂലം ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങളിൽനിന്ന് ഇന്ത്യൻ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി 2,250 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന മിഷൻ ഉടൻ നിലവിൽ വന്നേക്കും. എംഎസ്എംഇ ഉടമകൾക്ക് ലളിതമായ വായ്പ പദ്ധതികൾ, വിദേശരാജ്യങ്ങളിൽ സംഭരണശാലകൾ ഒരുക്കുന്നതിനുള്ള സൗകര്യം, പുതിയ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഗോള ബ്രാൻഡിങ് എന്നിവ ദൗത്യത്തിന്റെ ഭാഗമായേക്കും.
ഫെബ്രുവരിയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണു കയറ്റുമതി പ്രോത്സാഹന മിഷൻ കേന്ദ്രസർക്കാർ ആദ്യമായി പ്രഖ്യാപിച്ചത്.യുഎസ് ചുമത്തിയ ഉയർന്ന തീരുവ മൂലമുള്ള വെല്ലുവിളികൾ ചർച്ച ചെയ്യാൻ വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വ്യവസായ സംഘടനകളുമായി യോഗങ്ങൾ ചേർന്നിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50 % തീരുവയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]