
തിരക്കിട്ട ഓട്ടത്തിനിടയില്‍ ഇനി പണമിടപാട് നടത്താന്‍ ഫോണിന്റെ ആവശ്യമില്ല.
കൈയ്യിലുള്ള ഒരു വാച്ചിലൂടെ പണമിടപാട് നടത്താം. സ്മാര്‍ട്ട് വാച്ചിലൂടെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനായി ആക്സിസ് ബാങ്ക് പുതിയ സ്മാര്‍ട്ട് വാച്ചായ ‘വേവ് ഫോര്‍ച്യൂണ്‍’ പുറത്തിറക്കി.
ആക്സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബോട്ടിന്റെ ഔദ്യോഗിക പേയ്മെന്റ് ആപ്പായ ക്രസ്റ്റ് പേ വഴി വേവ് ഫോര്‍ച്യൂണ്‍ സ്മാര്‍ട്ട് വാച്ചില്‍ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനാകും.
അതിലൂടെ എളുപ്പത്തില്‍ കോണ്ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ നടത്താനും സാധിക്കും. അതായത്, ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണോ വാലറ്റോ പുറത്തെടുക്കാതെ ടാപ്പ്-ആന്‍ഡ്-പേ ഇടപാടുകള്‍ നടത്താം.
പിന് നല്‍കാതെ തന്നെ പിഒഎസില്‍ 5,000 രൂപ വരെ ഒറ്റയടിക്ക് വേഗത്തിലും സുരക്ഷിതമായും പേയ്മെന്റ് നടത്താം. മാത്രമല്ല, വാച്ച് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്തുമ്പോഴും കാര്‍ഡുമായി ബന്ധപ്പെട്ടുള്ള റിവാര്‍ഡുകളും ആനുകൂല്യങ്ങളും ലഭിക്കും.
വേവ് ഫോര്‍ച്യൂണി’ന് 3,299 രൂപയാണ് വില.
പ്രാരംഭ വിലയായ 2,599 രൂപയില്‍ ഉപഭോക്താക്കള്‍ക്ക് വാച്ച് വാങ്ങാം. 7 ദിവസത്തെ ബാറ്ററി ലൈഫാണ് വാഗ്ദാനം.
മാസ്റ്റര്‍കാര്‍ഡ്, ബോട്ട് എന്നിവയുമായി സഹകരിച്ചാണ് സേവനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]