
യുക്രെയ്നുമായുള്ള സംഘർഷത്തെ തുടർന്ന്
തിരിച്ചടിയായി തൊഴിലാളി ക്ഷാമവും രൂക്ഷം. രാജ്യത്ത് വ്യാവസായിക, നിർമാണമേഖലകളിൽ 2024ൽ 26 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഏഷ്യയിൽ നിന്ന് വൻതോതിൽ തൊഴിൽ നിയമനങ്ങൾക്ക് ഒരുങ്ങുകയാണ് റഷ്യ.
ഇന്ത്യയിൽ നിന്നുതന്നെ ഈ വർഷം 10 ലക്ഷത്തോളം പേരെ റിക്രൂട്ട് ചെയ്തേക്കും. റഷ്യ ഉറ്റുനോക്കുന്ന മറ്റ് പ്രധന രാജ്യങ്ങൾ ശ്രീലങ്കയും ഉത്തര കൊറിയയുമാണ്.
മുൻകാലങ്ങൾ റഷ്യൻ ഭാഷ സംസാരിക്കുന്ന സമീപരാജ്യങ്ങളിൽ നിന്നാണ് റഷ്യ കൂടുതലായും തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. നിലവിൽ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണ്ണെറിയുന്നത്.
യുക്രെയ്നെ ആക്രമിച്ച റഷ്യയ്ക്കെതിരെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും യുഎസും ഒട്ടേറെ ഉപരോധ നടപടികളെടുത്തിരുന്നു.
ഇതും വർധിച്ച യുദ്ധച്ചെലവുകളും റഷ്യയെ സാമ്പത്തിക ഞെരുക്കത്തിലാക്കുകയായിരുന്നു. തൊഴിലാളികളെ കൂടുതലായും യുദ്ധമുഖത്തേക്ക് അയച്ചത് വ്യാവസായിക മേഖലയ്ക്കും തിരിച്ചടിയായി.
റഷ്യ വൈകാതെ സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുമെന്ന്
അടുത്തിടെ സമ്മതിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ റഷ്യയുടെ ജിഡിപി വളർച്ചനിരക്ക് കൂപ്പുകുത്തിയത് 4.5ൽ നിന്ന് 1.4 ശതമാനത്തിലേക്കാണ്. പണപ്പെരുപ്പം 10 ശതമാനത്തിനു മുകളിലേക്കും കുതിച്ചുകയറി.
20 ശതമാനത്തിനു മുകളിലാണ് അടിസ്ഥാന പലിശനിരക്കെന്നത് റഷ്യ നേരിടുന്ന പ്രതിസന്ധിയുടെ ആഴവും വ്യക്തമാക്കുന്നു.
എന്നിവ വാങ്ങുന്നത് വെട്ടിക്കുറച്ച യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടാണ് സാമ്പത്തിക ആഘാതമായത്. 2027ഓടെ റഷ്യയിൽ നിന്നുള്ള എണ്ണയും എൽഎൻജിയും വാങ്ങുന്നത് പൂർണമായി നിർത്താനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]