
രാജ്യാന്തര, ആഭ്യന്തര വിപണികളിൽ ദിശയറിയാതെ ചാഞ്ചാടി
. താരിഫ് പ്രതിസന്ധികൾ അകലുന്നെന്ന പ്രതീതിയെ തുടർന്ന് ഇന്നലെ വൻതോതിൽ ഇടിഞ്ഞ രാജ്യാന്തര സ്വർണവില ഇന്നു തിരിച്ചുകയറിയെങ്കിലും നേട്ടം നിലനിർത്താനായില്ല.
നിലവിൽ ഔൺസിന് വെറും 3 ഡോളർ ഉയർന്ന് 3,315 ഡോളറിവാണ് വ്യാപാരം.
കേരളത്തിൽ ഗ്രാമിന് വില 20 രൂപ വർധിച്ച് 9,020 രൂപയും പവന് 160 രൂപ ഉയർന്ന് 72,160 രൂപയുമായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 15 രൂപ ഉയർന്ന് 7,440 രൂപയിലെത്തി.
വെള്ളിവില മാറിയില്ല; ഗ്രാമിന് 119 രൂപ.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർത്തി വില 7,395 രൂപയാക്കി.
വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 116 രൂപ.
കുതിക്കാനും ഇടിയാനും മടിച്ച് സ്വർണം
യുഎസ് പ്രസിഡന്റ് ട്രംപ് ഒരുവശത്ത് ഇറക്കുമതിച്ചുങ്കം കൂട്ടുന്ന തിരക്കിലാണെങ്കിൽ മറുവശത്ത് ചർച്ചയുടെ വാതിലും തുറന്നുവച്ചിട്ടുണ്ട്. താരിഫിൽ അദ്ദേഹം കടുംപിടിത്തം കാട്ടുന്നുണ്ടെങ്കിലും ചർച്ചകൾക്കും വഴിയുള്ളതിനാൽ പല രാജ്യങ്ങളും ആശ്വാസത്തിലാണ്.
ഇതു സ്വർണത്തിന് മുന്നേറാനുള്ള വഴിയടയ്ക്കുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടങ്ങളിലാണ് ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണത്തിനു സ്വീകാര്യത കിട്ടുന്നതും വില കുതിക്കുന്നതും.
യുഎസ് ഓഹരി വിപണികൾ റെക്കോർഡിന്റെ പാതയിലായതും സ്വർണത്തിന് തിരിച്ചടിയാണ്.
എന്നാൽ, യുഎസിലെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഈ മാസത്തെ പണനയ നിർണയ യോഗം സ്വർണത്തിന് ഏറെ നിർണായകമാകും. കഴിഞ്ഞ ഡിസംബർ മുതൽ അടിസ്ഥാന പലിശനിരക്ക് 4.25-4.50 ശതമാനത്തിൽ തുടരുകയാണ്.
യുഎസ് പ്രസിഡന്റ് ആയി ജനുവരിയിൽ സ്ഥാനമേറ്റതു മുതൽ പലിശ വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വഴങ്ങിയിട്ടില്ല.
ട്രംപിന്റെ താരിഫ് നയങ്ങളുടെ ആഘാതം വിലയിരുത്തിയശേഷമേ പലിശയിൽ തീരുമാനമെടുക്കൂ എന്നാണ് പവലിന്റെ നിലപാട്.
എന്നാൽ, യുഎസ് ഫെഡിൽ നിന്ന് ട്രംപിന് പിന്തുണയേറുന്നതായാണ് റിപ്പോർട്ടുകൾ. ഈ മാസം 29, 30 തീയതികളിൽ ചേരുന്ന യോഗത്തിൽ പലിശനിരക്ക് കുറയ്ക്കണമെന്ന് യുഎസ് ഫെഡിലെ കൂടുതൽ ഗവർണർമാർ ആവശ്യപ്പെട്ടേക്കും.
ഫലത്തിൽ, പലിശ ജൂലൈയിൽ തന്നെയോ അടുത്ത യോഗങ്ങളിലോ കുറയ്ക്കാൻ പവൽ നിർബന്ധിതനാകും. പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാവുകയും വില കൂടുകയും ചെയ്യും.
കാരണം, പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക്, യുഎസ് ഡോളറിന്റെ മൂല്യം എന്നിവ കുറയും.
ഇതോടെ ഇവ അനാകർഷകമാവുകയും ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങൾക്ക് സ്വീകാര്യത കിട്ടുകയും വില കൂടുകയും ചെയ്യും. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് iStock (Nansan Houn)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]