
സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോർഡ് കുതിപ്പ് തുടരുന്നു. ഭക്ഷ്യഎണ്ണ ഇറക്കുമതിയുടെ തീരുവ കുറച്ച കേന്ദ്ര നടപടി വെളിച്ചെണ്ണ വില കുറയാൻ ഇടവരുത്തുമെന്ന് കരുതിയെങ്കിലും കടകവിരുദ്ധമായി വില കൂടുന്നതാണ് ട്രെൻഡ്. കൊപ്രാക്ഷാമമാണ് വെളിച്ചെണ്ണ വിലയ്ക്ക് കുതിപ്പേകുന്നത്. പ്രാദേശിക ഡിമാൻഡ് കൂടുതലാണെന്നതും നേട്ടമാണ്. കൊച്ചിയിൽ വില കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് ക്വിന്റലിന് 1,000 രൂപ വർധിച്ചു.
കുരുമുളക് വിലയിലും ചെറിയ കരകയറ്റം ദൃശ്യമാണ്. കൊച്ചി വിപണിയിൽ 400 രൂപ ഉയർന്നു. കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില 1,500 രൂപ താഴ്ന്ന് 40,000 രൂപയ്ക്ക് താഴെയെത്തി. ഇഞ്ചിക്ക് വില കൂടി. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില ഉണർവില്ലാതെ തുടരുന്നു. രാജ്യാന്തര തലത്തിൽ മികച്ച ഡിമാൻഡുണ്ടെങ്കിലും ആഭ്യന്തര വിപണിയിൽ വാങ്ങലുകാർ തണുപ്പൻ മനോഭാവം തുടരുന്നതാണ് തിരിച്ചടി.
സംസ്ഥാനത്തെ റബർ തോട്ടങ്ങളിൽ ടാപ്പിങ് സജീവമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. റിസർവ് ബാങ്ക് പലിശഭാരം മികച്ചതോതിൽ കുറച്ചത് വാഹന വിപണിക്ക് ആവേശമായിട്ടുണ്ട്. വാഹന വായ്പാ പലിശകുറയുന്നത് വാഹന വിപണിയെ ഉഷാറാക്കും. ഇത് ഫലത്തിൽ, റബർ വിപണിക്കും ഗുണം ചെയ്യും. വൈകാതെ ഡിമാൻഡും വിലയും കൂടുമെന്നാണ് കർഷകരുടെ പ്രതീക്ഷകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Kerala Commodity Price: Coconut Oil Price Hits Record High; Rubber Set for Another Rise
mo-business-rubber-price mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-agriculture-coconut 6u09ctg20ta4a9830le53lcunl-list 49m04lbk3dnj1ia267dn32a2ns