പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും ‘തത്വത്തിൽ’ അംഗീകരിച്ച വെടിനിർത്തൽ ധാരണ പൊളിയുന്നു. ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനെയും തള്ളിയ ഇറാൻ, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില മുന്നേറ്റം തുടങ്ങി.
യുഎസ് ക്രൂഡ് വില 2 ശതമാനത്തോളം വർധിച്ച് വീണ്ടും ബാരലിന് 100 ഡോളറിന് തൊട്ടരികെയെത്തി. ബ്രെന്റ് വില 1.70% ഉയർന്ന് 97.55 ഡോളറുമായി.
പോകാം, ലാറക് വഴി മാത്രം
ഇറാന്റെ തീരത്തെ ലാറക് ദ്വീപ് വഴി സൈന്യത്തിന്റെ പരിശോധനയ്ക്കുശേഷം കപ്പലുകൾക്ക് കടന്നുപോകാമെന്നാണ് ഇറാനിയൻ റവല്യൂഷനറി ഗാർ കോറിന്റെ (ഐആർജിസി) നിലപാട്.
ഇവിടെവച്ചാണ് കപ്പലുകളുടെ റജിസ്ട്രേഷൻ, ചരക്ക്, ജീവനക്കാരുടെ വിവരങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ ഐആർജിസി പരിശോധിക്കുന്നതും ഫീസ് ഈടാക്കുന്നതും എന്നാണ് റിപ്പോർട്ടുകൾ. അനുമതി ലഭിക്കുന്നവയ്ക്ക് കടന്നുപോകാം.
മറ്റുള്ളവ തിരികെപ്പോകണം.
230 കപ്പലുകൾ ഹോർമുസിനടുത്ത് ഇറാന്റെ അനുമതിക്കായി കാത്തുകിടപ്പുണ്ട്. ഇതിനിടെ, യുഎസിനെ സമ്മർദത്തിലാക്കാൻ ഹോർമുസിലെ ‘സ്ഥിരംപാതയിൽ’ ബോംബുകെണികൾ സ്ഥാപിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
ഭയപ്പെടുത്തി ഹോർമുസ് തുറപ്പിക്കാൻ നോക്കേണ്ടെന്ന മുന്നറിയിപ്പാണ് ഇതുവഴി ഇറാൻ നൽകുന്നതെന്നാണ് വിലയിരുത്തൽ.
ഇറാന്റെ ആക്രമണം: എണ്ണ ഉൽപാദനത്തിൽ കുറവ്
സൗദി അറേബ്യയുടെ നിർണായക എണ്ണ പൈപ്പ്ലൈനുകൾക്ക് നേരെ ഇറാൻ രണ്ടുദിവസം മുൻപ് നടത്തിയ ആക്രമണം ഉൽപാദനത്തെ ബാധിച്ചതും എണ്ണവില വർധനയുടെ ആക്കംകൂട്ടി. പേർഷ്യൻ ഗൾഫിന് സമീപത്തെ സംസ്കരണശാലകളിൽ നിന്ന് ചെങ്കടലിന് സമീപത്തെ കയറ്റുമതി ടെർമിനലിലേക്ക് നീളുന്നതാണ് ഈ പൈപ്പ്ലൈൻ.
ആക്രമണത്തെ തുടർന്ന് ഉൽപാദനത്തിൽ കുറവുണ്ടായതായി സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്ന് പ്രതിദിന എണ്ണ ഉൽപാദനത്തിൽ 6 ലക്ഷം ബാരലിന്റെ കുറവുണ്ടായെന്ന് മന്ത്രാലയം വ്യക്തമാക്കി. കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈനിലെ തടസ്സംമൂലം പ്രതിദിനം 7 ലക്ഷം ബാരലിന്റെ വിതരണത്തിനും തടസ്സമുണ്ട്.
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ.
‘വലിയ വില’ നൽകി ചൈന
സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ചൈന വലിയതോതിൽ ഇറാന്റെ എണ്ണ വാങ്ങുകയാണ്. ‘ഇറാനിയൻ ലൈറ്റ്’ ഇനം എണ്ണ വിപണിവിലയേക്കാൾ ഉയർന്ന വില നൽകിയാണ് ചൈനീസ് സ്വകാര്യ കമ്പനികൾ വാങ്ങുന്നത്.
ബ്രെന്റ് ക്രൂഡ് വിലയേക്കാൾ ബാരലിന് 1.5 മുതൽ 2 ഡോളർ വരെയാണ് ചൈന അധികമായി നൽകുന്നത്.
ഇന്ത്യയ്ക്കും വേണം
യുഎസിന്റെ ഉപരോധമുള്ളതിനാൽ 2019ന് ശേഷം ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങിയിരുന്നില്ല. അടുത്തിടെ, ഇറാനിൽ നിന്ന് ഗുജറാത്തിലെ വാഡിനാർ തുറമുഖം ലക്ഷ്യമിട്ട് ഇറാനിയൻ എണ്ണയുമായി എത്തിയ കപ്പൽ അവസാന നിമിഷം വഴിതിരിച്ച് ചൈനയിലേക്ക് പോയിരുന്നു.
എന്നാൽ, ഇന്ത്യ ഇറാനിയൻ എണ്ണ വീണ്ടും വാങ്ങിത്തുടങ്ങിയെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

