
ചരിത്രത്തിലാദ്യം; ഡീസൽ കാറുകളെ കടത്തിവെട്ടി സിഎൻജി കാറുകളുടെ വിപണി മുന്നേറ്റം
ന്യൂഡൽഹി ∙ രാജ്യത്താദ്യമായി ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. 2024–25 സാമ്പത്തിക വർഷത്തിൽ രാജ്യത്താകമാനം 787,724 സിഎൻജി കാറുകൾ വിറ്റപ്പോൾ 736,508 ഡീസൽ കാറുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. കൂടാതെ പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി വാഹനങ്ങളുടെ സാന്നിധ്യം 20% ആയി ഉയർന്നു. കഴിഞ്ഞ വർഷമിത് 15 ശതമാനമായിരുന്നു.
ചെലവ് കുറഞ്ഞതും ഉപയോഗക്ഷമത കൂടിയതുമായ ഇന്ധനങ്ങളിലേക്കുള്ള ആളുകളുടെ മാറ്റവും ചില കമ്പനികൾ ഡീസൽ കാറുകളുടെ ഉൽപാദനം നിർത്തിയതുമാണു വിൽപന കുറയാൻ കാരണം.
English Summary:
CNG car sales in India have surpassed diesel car sales for the first time, reaching 787,724 units in 2024-25. This surge reflects a shift towards cheaper and more efficient fuel options.
5sb97icrkdm0me49krtntq3thg mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-auto-vehiclesales 1uemq3i66k2uvc4appn4gpuaa8-list mo-auto-car