
ഇനി ‘റേഞ്ച്’ നോക്കി സിം എടുക്കാം; സൗകര്യവുമായി ജിയോയും എയർടെലും വീയും
ന്യൂഡൽഹി ∙ സ്വന്തം പ്രദേശത്ത് ഏതു കമ്പനിക്കാണ് മെച്ചപ്പെട്ട മൊബൈൽ കവറേജ് എന്നു പരിശോധിച്ച് ഇനി സിം എടുക്കാം. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശപ്രകാരം റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ (വിഐ) എന്നിവ കവറേജ് മാപ്പ് അവരവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
കവറേജിന്റെ വ്യാപ്തി അതത് സ്ഥലങ്ങളിൽ ലഭ്യമായ സാങ്കേതികവിദ്യ (2ജി/3ജി/4ജി/5ജി) അടക്കം മൊബൈൽ കവറേജ് മാപ്പ് ആയി പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിർദേശം. ഓരോ വ്യക്തിക്കും അയാളുടെ പരിസരത്ത് കവറേജ് കൂടുതലുള്ള സേവനദാതാവിനെ എളുപ്പത്തിൽ കണ്ടുപിടിക്കാം. നിലവിൽ കണക്ഷനുള്ളവർക്ക് ഓരോ കമ്പനിയുടെയും മാപ്പ് നോക്കി മികച്ച സേവനത്തിലേക്ക് പോർട്ട് ചെയ്യാനും കഴിയും.
കവറേജ് മാപ്പ് കാണാൻ
റിലയൻസ് ജിയോ: bit.ly/jiotrai
എയർടെൽ: bit.ly/airteltrai
വോഡഫോൺ–ഐഡിയ: bit.ly/vodatrai
ബിഎസ്എൻഎൽ: bit.ly/3EdU1ot
English Summary:
Choose the best SIM card based on mobile network coverage. Check Jio, Airtel, Vi, and BSNL coverage maps before selecting a new SIM or porting your existing number for better service.
mo-news-national-organisations0-trai mo-business-business-news 7q27nanmp7mo3bduka3suu4a45-list 7hj660se17optgem0mecqg4iuq 1uemq3i66k2uvc4appn4gpuaa8-list mo-technology-mobile