
മനോരമ സമ്പാദ്യം-ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് ഓഹരി, മ്യൂച്വൽഫണ്ട് സൗജന്യ ക്ലാസ് ഏപ്രിൽ 26ന്
കൊച്ചി∙ ധനകാര്യ സേവനസ്ഥാപനമായ ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റും ചേർന്ന് സൗജന്യ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ ക്ലാസ് നടത്തുന്നു. ഏപ്രിൽ 26ന് രാവിലെ 9.30ന് കൊച്ചി സെമിനാർ ഹാളിലാണ് ക്ലാസ്. ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് നാഷണൽ ഹെഡ് ശരവണ ഭവൻ സെമിനാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അനൂപ് മേനോൻ അധ്യക്ഷനാകും. നോർത്ത് കേരള റീജണൽ മാനേജർ ജിബിൻ ഫിലിപ്പ് പ്രസംഗിക്കും.
ഡോ. സനേഷ് ചോലക്കാട് (സെബി സ്മാർട്സ് ആൻഡ് എൻഎസ്ഇ ട്രെയ്നർ) ക്ലാസ് നയിക്കും. സെമിനാറിനോട് അനുബന്ധിച്ച് ഓഹരി, മ്യൂച്വൽഫണ്ട്, ലാഭവിഹിതം, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും.
നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ഗുഡ്‍വിൽ, ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. , ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: 81368 90609
English Summary:
Malayala Manorama Sampadyam-Goodwill Free Investment Seminar on April 26
mo-business-mutualfund mo-business-stockmarket mo-business-business-news mo-business-sampadyam-magazine 7s2trfr6d6ho74f1ill4sd5jhg 7q27nanmp7mo3bduka3suu4a45-list 3sdn5dbhvlnj360kbfi72l9e03-list