
ഓഹരി വിപണിയിൽ വലിയ ഇടിവ് ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ് | Stock Market | Indian Stock Market | SEBI | Investment | Manoramaonline
ഓഹരി വിപണിയിൽ ഇപ്പോൾ എന്തു നിക്ഷേപ രീതി സ്വീകരിക്കണമെന്ന് അറിയണോ?
Published: March 10 , 2025 05:45 PM IST
1 minute Read
ഓഹരി വിപണിയിൽ വലിയ ഇടിവ് ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകാരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(NSE)യും സംയുക്തമായി ഈ മാസം സൗജന്യമായി മലയാളത്തിൽ ഓൺലൈൻ ആയി നടത്തി വരുന്ന ക്ലാസുകൾ അറിയാം.
സെബി SMARTs trainer Dr. സനേഷ് ചോലക്കാടാണ് ക്ലാസുകൾ നയിക്കുക. മാർച്ച് 16 രാത്രി 8 മണിക്ക് മ്യൂച്ചൽ ഫണ്ടിലെ വ്യത്യസ്ത നിക്ഷേപ രീതികളെക്കുറിച്ചും 23 ഞായറാഴ്ച രാത്രി 8 മണിക്ക് മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താമെന്നതിനെ ക്കുറിച്ചും ക്ലാസുകൾ നയിക്കും.
മാർച്ച് 30 രാത്രി എങ്ങനെ ഒരു മികച്ച പോർട്ഫോളിയോ ഉണ്ടാക്കാമെന്നതിനെക്കുറിച്ചാവും പ്രതിപാദിക്കുക. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9847436385 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയക്കുക.
English Summary:
Learn smart stock market investment strategies in free online Malayalam classes offered by SEBI & NSE in March 2025. Register now for expert-led sessions covering mutual funds, stock selection, and portfolio building.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-sebi mo-business-stockmarket t6qhvfa0bkh76h81i5s7or5mt mo-business-investment 7q27nanmp7mo3bduka3suu4a45-list 3sdn5dbhvlnj360kbfi72l9e03-list mo-business-indian-stock-market
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]